KottayamKeralaLatest NewsNews

തിരുവഞ്ചൂരിന്റെ മകനുൾപ്പെടെയുളള യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം ഹൈക്കമാൻഡ് മരവിപ്പിച്ചു

കോട്ടയം: മുതിര്‍ന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അര്‍ജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് വക്താവാക്കിയ തീരുമാനം മരവിപ്പിച്ച് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കമാൻഡ് നിയമനം തടഞ്ഞതെന്നാണ് സൂചന. അ‍ർജുൻ അടക്കം അഞ്ച് മലയാളികളാണ് യൂത്ത് കോൺഗ്രസ് ദേശീയ വക്താവാക്കളുടെ പട്ടികയിലുള്ളത്.

ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ്, എന്നിവരാണ് മറ്റു മലയാളികൾ. മൊത്തം 72 പേരെയാണ് ദേശീയ വക്താക്കളായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി വി ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ആയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ നിയമിച്ചത്. അതേസമയം കെ പി സി സി അറിയാതെയാണ് നിയമനമെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഉമ്മന്‍ ചാണ്ടിയോട് അടുപ്പമുണ്ടായിരുന്ന എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതൃസ്ഥാനം, പുനഃസംഘടന എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ നിന്ന് അകന്നിരുന്നു. അതിന് പിന്നാലെയാണ് മകന്‍റെ നിയമനം ഹൈക്കമാൻഡ് തടഞ്ഞത്. ഇതിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനത്തിൽ കെ സി വേണുഗോപാൽ ഇടപെടുന്നുവെന്ന് ആരോപിച്ച് ഗ്രൂപ്പുകള്‍ രംഗത്തുവന്നിരുന്നു.

Also Read: അസം നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റി സര്‍ക്കാര്‍: രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി

സംസ്ഥാന വക്താക്കളുടെ നിയമനം സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ അറിഞ്ഞില്ലെന്ന വാദം തെറ്റെന്ന് സംഘടന ഭാരവാഹികള്‍ ആരോപിച്ചു. അച്ഛന് പിന്നാലെ രാഷ്ട്രീയത്തിലെത്തി ശോഭിച്ച നിരവധി നേതാക്കളുണ്ടെങ്കിലും കേന്ദ്രതലത്തിലൂടെ എത്തി രാഷ്ട്രീയ ഭാവി തേടുന്ന മൂന്നാമത്തെ നേതാവിന്റെ മകനാണ് അര്‍ജുൻ രാധാകൃഷ്ണൻ. നേരത്തെ, എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും കേന്ദ്രത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

Also Read: കൊല്ലം അഴീക്കലിൽ വള്ളം മറിഞ്ഞു: 4 മരണം, 12 പേര്‍ ആശുപത്രിയില്‍

അതേസമയം, യൂത്ത് കോൺഗ്രസ് വക്താവായുള്ള മകന്റെ നിയമനത്തിൽ പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ വ്യക്തമാക്കി. സ്ഥാനത്ത് നിന്നും മകനെ ഒഴിവാക്കിയത് യൂത്ത് കോൺഗ്രസിലെ ആഭ്യന്തര കാര്യമാണ്. മകൻ കൂടി ഉൾപ്പെട്ട വിഷയമായതിനാൽ ഇതിൽ പ്രതികരിക്കുന്നത് ശരിയല്ല. തന്നെ കൂടി ബന്ധപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വിവാദമെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിൽ പാര്‍ട്ടി നേതൃത്വം പ്രതികരിക്കും. മകന്റെ നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button