Latest NewsKeralaNews

ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾക്ക് സിറ്റിസൺ പോർട്ടൽ; ഉദ്ഘാടനം വെള്ളിയാഴ്ച്ച

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സിറ്റിസൺ പോർട്ടലിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച. തദ്ദേശ സ്വയംഭരണ, ഗ്രാമവികസന എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി പോർട്ടിലിന്റെ ഉഗ്ധാനം നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ചടങ്ങ്. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

Read Also: കിറ്റും പെന്‍ഷനും, പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളെന്ന് അവകാശപ്പെട്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

citizen.lsgkerala.gov.in ആണ് പോർട്ടൽ വിലാസം. എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ഐ.എൽ.ജി.എം.എസ് അപ്ലിക്കേഷൻ വികസിപ്പിച്ചത്. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് നിലവിലുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് വിന്യസിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. 303 ഗ്രാമപഞ്ചായത്തുകളിൽ
സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങൾ ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കാനും ഓൺലൈൻ പണമടയ്ക്കാനും സേവനങ്ങൾ ഓൺലൈനായി ലഭിക്കാനും പൊതുജനങ്ങൾക്ക് സൗകര്യമുണ്ട്.

ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളിൽ സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നൽകാനുള്ള ഫീസുകൾ ഓൺലൈനിൽ അടയ്ക്കാനും സർക്കാർ നിർദേശപ്രകാരം ഐഎൽജിഎംഎസിന്റെ തന്നെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയതാണ് സിറ്റിസൺ പോർട്ടൽ.

Read Also: മോദി സര്‍ക്കാരിനെ ഭീകരര്‍ ഭയപ്പെടുന്നു, ഇന്ത്യയോട് അവര്‍ കളിക്കില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button