Latest NewsKeralaCinemaNewsEntertainment

‘വാരിയംകുന്നന്‍’ മികച്ച കലാ മികവോടെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കും: നിര്‍മാതാക്കളായ കോമ്പസ് മൂവീസ്‍

കൊച്ചി :’വാരിയംകുന്നന്‍’ സിനിമാ വിവാദത്തില്‍ ഔദ്യോഗിക പ്രതികരണവുമായി നിര്‍മ്മാതാക്കളായ കോമ്പസ് മുവീസ്. നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് പ്രൊജക്ടില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറിയെന്ന വാര്‍ത്തകളെ തുടർന്നാണ് നിര്‍മാതാക്കളുടെ പ്രതികരണം.

വാരിയംകുന്നന്‍ എന്ന സിനിമ അതിന്‍റെ ഏറ്റവും മികച്ച കലാ മികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്‍റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി സിനിമ രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കോമ്പസ് മൂവീസ് എം.ഡി സിക്കന്തര്‍ അറിയിച്ചു.

Read Also  :പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്തണം, പ്രവൃത്തി ദിനം 5 ആക്കി കുറയ്ക്കണം: ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ

സിനിമയൂടെ പിന്നണി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അണിയറ പ്രവര്‍ത്തകരെപ്പറ്റിയും നടീനടന്മാരെക്കുറിച്ചുമുള്ള പരിഷ്കരിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും നിര്‍മാതാക്കള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. വാരിയംകുന്നന്‍ എന്ന സിനിമ പദ്ധതി ഏറ്റെടുത്തിട്ട് അഞ്ച് വര്‍ഷത്തോളമായതായും സിനിമ നിര്‍മ്മിക്കുക എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് മനസ്സിലാക്കിത്തന്നെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button