Latest NewsNewsInternational

ന്യൂസീലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭീകരാക്രമണം : നിരവധി പേർക്ക് പരിക്ക്

ന്യൂസീലൻഡ് : ന്യൂസീലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക് . ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയതെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞു.

Read Also : ട്രെയിനിൽ അടിവസ്ത്രം മാത്രം ധരിച്ച്‌ എംഎല്‍എ : ചോദ്യം ചെയ്ത സഹയാത്രക്കാരെ വെടിവെച്ച്‌ കൊല്ലുമെന്ന് ഭീഷണി 

ആറ് പേരെയാണ് ഭീകരന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുവച്ചുതന്നെ ഇയാളെ വെടിവച്ചുവീഴ്ത്തി.

2011 ലാണ് ശ്രീലങ്കന്‍ പൗരനായ ഇയാള്‍ ന്യൂസീലന്‍ഡില്‍ എത്തിയത്. ഇയാള്‍ തീവ്രവാദ നിരീക്ഷണ പട്ടികയില്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button