Latest NewsNewsIndia

താലിബാന്റെ വിജയം ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലീങ്ങള്‍ ആഘോഷമാക്കുന്നത് അപകടം : നസീറുദ്ദീന്‍ ഷാ

ന്യൂഡൽഹി : അഫ്ഗാനിസ്താനിലെ താലിബാന്റെ വിജയത്തെ ഇന്ത്യയിലെ ഒരു കൂട്ടം മുസ്ലീങ്ങൾ ആഘോഷമാക്കുന്നത് അപകടകരമാണെന്ന് ബോളിവുഡ് സിനിമ താരം നസീറുദ്ദീൻ ഷാ. താലിബാൻ 100 ശതമാനവും ഒരു ശാപമാണെന്ന കുറിപ്പോടെ സയേമ എന്ന കലാകാരിയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

‘അഫ്ഗാനിസ്താനിൽ താലിബാൻ വീണ്ടും അധികാരത്തിലെത്തിയതിനെ ലോകം മുഴുവൻ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലീങ്ങളും ഇതിനെ വലിയ ആഘോഷമാക്കുന്നു. ഇത് അപകടമാണ്. ഇത്തരത്തിൽ ആഘോഷം നടത്തുന്നവർ നവീകരണം വേണോ അതോ പഴയ അപരിഷ്‌കൃത രീതി മതിയോ എന്നു ചിന്തിക്കണം. നമുക്കൊന്നും ചിന്തിക്കാൻ സാധിക്കാത്ത തരത്തിലുള്ള അപരിഷ്‌കൃതായ മാറ്റങ്ങൾ ഇവിടെ ഉണ്ടാകാതിരിക്കട്ടെ’ , നസീറുദ്ദീൻ വീഡിയോയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button