News

3 വയസ്സുകാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട സംഭവം: പരാതിയില്ലെന്ന് മാതാപിതാക്കൾ

കഴിഞ്ഞ ഫെബ്രുവരി 23-നാണ് സംഭവം നടന്നത്

തിരുവനന്തപുരം : പെറ്റി അടയ്ക്കാത്തതിന് മൂന്ന് വയസുകാരിയെ പൊലീസ് കാറിനുള്ളിൽ പൂട്ടിയിട്ട സംഭവത്തിൽ പരാതിയില്ലെന്ന് രക്ഷിതാക്കൾ. മൊഴിയെടുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട്  പരാതിയില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചതോടെ കേസെടുക്കാതെ ഇവർ മടങ്ങി. ഈ സാഹചര്യത്തിൽ പോലീസിനെതിരെ നടപടി എടുക്കില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.

ഭാവിയില്‍ ബുദ്ധിമുട്ട് ഉണ്ടാവരുത് എന്നത് കൊണ്ടാണ് പരാതി കൊടുക്കാത്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ വിശദീകരണം.  റൂറല്‍ എസ്.പിയുടെ നിർദ്ദേശ പ്രകാശം സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈഎസ്.പി വീട്ടിലെത്തിയാണ് കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി എടുത്തത്. എന്നാല്‍, ഇത്തരം സംഭവങ്ങളിൽ പരാതി ഇല്ലാതെ തന്നെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസിന് സ്വമേധയാ കേസ് എടുക്കാവുന്നതാണ് എന്ന് നിയമവിദഗ്ധര്‍ പറഞ്ഞു.

Read Also  :   സ്വകാര്യ സുരക്ഷാ ഏജൻസികൾ എന്‍ഐഎ നിരീക്ഷണത്തില്‍, തിരുവനന്തപുരത്ത് പിടികൂടിയത് മാരക ശേഷിയുള്ള തോക്ക്

കഴിഞ്ഞ ഫെബ്രുവരി 23-നാണ് സംഭവം നടന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കലാപ്രവര്‍ത്തകര്‍ കൂടിയായ ദമ്പതികളെ ബാലരാമപുരത്ത് വെച്ച് പോലീസ് തടയുകയും അമിതവേഗത്തിന് പിഴ 1500 രൂപ പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കൈയില്‍ പണമില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. പണമടച്ചാലെ പോകാന്‍ അനുവദിക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു. ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോള്‍ അതിവേഗത്തില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞതോടെ ഷിബുവിനെ ഉദ്യോഗസ്ഥൻ മര്‍ദ്ദിക്കാനൊരുങ്ങി. ഇതോടെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അഞ്ജന ഈ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കാന്‍ തുടങ്ങിയതോടെ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കാറില്‍ കയറി താക്കോലെടുത്ത് ലോക്ക് ചെയ്ത് പുറത്തിറങ്ങി. പിന്‍സീറ്റിലിരുന്ന കുട്ടി കരഞ്ഞിട്ട് പോലും പൊലീസ് നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ലെന്ന് അഞ്ജന പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button