KeralaLatest News

‘ആദ്യം കണ്ടത് തിങ്കളാഴ്ച …’ സോഷ്യല്‍ മീഡിയയില്‍ വൈറലായ പാട്ടിന്റെ പിന്നിലെ ആളെ കണ്ടെത്തി

പന്ത്രണ്ട് വര്‍ഷമായി മാപ്പിളപ്പാട്ട് ആല്‍ബങ്ങളുടെ സംവിധായകനെന്ന നിലയില്‍ പ്രശസ്തനാണ് ഷാനിഫ്.

കൊച്ചി : ‘ആദ്യം കണ്ടത് തിങ്കളാഴ്ച …’ സോഷ്യല്‍ മീഡിയയില്‍ വൈറലായ ആഴ്ചപ്പാട്ടിന്റെ പിന്നിലെ ആആളെ ഒടുവിൽ കണ്ടെത്തി . ഷാനിഫ് അയിരൂര്‍ എന്ന മാപ്പിളപ്പാട്ടു കലാകാരനാണ് അദ്ദേഹം. പന്ത്രണ്ട് വര്‍ഷമായി മാപ്പിളപ്പാട്ട് ആല്‍ബങ്ങളുടെ സംവിധായകനെന്ന നിലയില്‍ പ്രശസ്തനാണ് ഷാനിഫ്.

എന്തായാലും ആഴ്ചയുടെ പാട്ട് വൈറലായിരിക്കുകയാണ്. കൂടുതലും നെഗറ്റിവ് കമന്റുകളും ട്രോളുകളുമാണ് എത്തിയതെങ്കിലും പാട്ട് വൈറലാണ്.  താൻ കുട്ടികൾക്കായി പാടിക്കൊടുത്ത ഒരു പാട്ടാണ് ഇതെന്നാണ് ഇദ്ദേഹം പറഞ്ഞത്. കോറോണയൊക്കെയായി പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഇരുന്നതിനാൽ ടൈം പാസിനാണ് താൻ ഈ പാട്ട് ചെയ്തതെന്നാണ് ഷാനിഫ് പറയുന്നത്.

ഈ പാട്ട് ഹിറ്റ് ആയതിൽ ട്രോളന്മാർക്ക് നന്ദി പറയുന്നതായാണ് ഷാനിഫ് പറയുന്നത്. 12 വർഷമായി പല ആൽബങ്ങളും ചെയ്തിട്ടും താൻ ഇത്രയും ഫേമസ് ആയില്ലെന്നും അദ്ദേഹം പറയുന്നു.

shortlink

Post Your Comments


Back to top button