Latest NewsNewsInternational

ബോക്സിങിനിടെ ഇടിയേറ്റു വീണ 18കാരി മരണത്തിന് കീഴടങ്ങി, വിഡിയോ: ബോക്സിങ് നിരോധിക്കണമെന്ന ആവശ്യവുമായി സംഘടനകൾ

എതിരാളിയായ കാനഡ താരം മേരി പിയർ ഹുലെയുടെ ശക്തമായ പഞ്ചുകളേറ്റ് സാപ്പറ്റ നിലംപതിക്കുകയായിരുന്നു

കാനഡ: പ്രഫഷനൽ ബോക്സിങ് മത്സരത്തിനിടെ ഇടിയേറ്റു വീണ 18കാരിയായ ബോക്സർ അഞ്ച് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ പരിക്ക് പാട്ടി പുറത്തായ മെക്സിക്കൻ ബോക്സർ ജീനറ്റ് സക്കരിയാസ് സാപ്പറ്റയാണു (18) തലയ്ക്കേറ്റ പരുക്കുമൂലം മരിച്ചത്.

എതിരാളിയായ കാനഡ താരം മേരി പിയർ ഹുലെ(31)യുടെ ശക്തമായ പഞ്ചുകളേറ്റ് 4–ാം റൗണ്ടിൽ സാപ്പറ്റ നിലംപതിക്കുകയായിരുന്നു. മത്സരം തുടരാനാവഞ്ഞതോടെ മേരി പിയർ നോക്കൗട്ട് ജയം നേടുകയും ചെയ്തു. സാപ്പറ്റ എഴുന്നേൽക്കാനാവാതെ റിങ്ങിൽ കിടന്നതോടെ വൈദ്യസംഘമെത്തുകയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

തോക്ക് കൈയിൽ വച്ച് നടത്തിയ പ്രകടനത്തിന്റെ വീഡിയോ വൈറൽ: അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന് വനിത കോൺസ്റ്റബിൾ രാജിവച്ചു

അതേസമയം തലച്ചോറിനേറ്റ ക്ഷതംമൂലം സാപ്പറ്റ കോമയിലായെന്നാണു ആദ്യം അറിയിച്ച സംഘാടകർ ഇന്നലെയാണ് മരണവിവരം പുറത്തുവിട്ടത്. സാപ്പറ്റയുടെ ദാരുണാന്ത്യത്തിന്റെ പശ്ചാത്തലത്തിൽ, ബോക്സിങ് നിരോധിക്കണമെന്ന ആവശ്യവുമായി നിരവധി സംഘടനകൾ രംഗത്തുവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button