Latest NewsNewsIndia

ബലാത്സംഗത്തിനിരായായ റാബിയ കൊല്ലപ്പെട്ടത് അതിക്രൂരമായി : മാറിടങ്ങള്‍ മുറിച്ചു മാറ്റി ജനനേന്ദ്രിയം തകര്‍ത്തു

ന്യൂഡല്‍ഹി: ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ സെയ്ഫി കൊല്ലപ്പെട്ടത് അതിക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന്. ആഗസത് 26 നാണ് റാബിയ സെയ്ഫി ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത്.

Read Also : കോവിഡ് കേസുകളിൽ ഭയപ്പെടുത്തുന്ന വർധനവില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലെ പൊള്ളത്തരം തുറന്നുകാട്ടി ശ്രീജിത്ത് പണിക്കർ

കൊലപാതകം അതിക്രൂരമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അവരുടെ കഴുത്ത് പിളര്‍ക്കുകയും മാറിടങ്ങള്‍ മുറിച്ചുമാറ്റുകയും ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ശരീരത്തിലുടനീളം ധാരാളം മുറിവുകളുമുണ്ടായിരുന്നു. അമ്പതോളം തവണ കത്തി ഉപയോഗിച്ച് കുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, റാബിയയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ലജ്പത് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ച് കുടുംബം രംഗത്ത് എത്തി. നിരവധി ദുരൂഹതകളുള്ള ഈ കേസില്‍ റാബിയയുടെ കൊലയാളിയാണെന്ന് അവകാശപ്പെട്ട് നിസാമുദ്ദീന്‍ എന്നയാള്‍ രംഗത്തു വന്നിട്ടുണ്ട്. റാബിയയെ താന്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. നിസാമുദ്ദീനെതിരേ പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പക്ഷേ, ഈ കഥ വ്യാജമാണെന്നാണ് കുടുംബത്തിന്റെ മൊഴി . ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെ ഒരു രഹസ്യ അറയെക്കുറിച്ച് തന്റെ മകള്‍ക്കറിയാമെന്നും പ്രതിദിനം അവിടേക്ക് 3-4 ലക്ഷം രൂപയാണ് അഴിമതിപ്പണമായി വരുന്നതെന്നും റാബിയ തന്നോട് പറഞ്ഞതായി പിതാവ് സമിദ് അഹമ്മദ് പറയുന്നു. ഈ വിവരം അറിയാവുന്ന റാബിയയെ കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

കേസിനെ വഴിതിരിച്ചുവിടാനുള്ള പദ്ധതിയാണ് ഇപ്പോള്‍ ഹാജരായ കൊലയാളിയെന്നാണ് കുടുംബത്തിന്റെ വാദം. നിസാമുദ്ദീനെന്നയാളുമായി മകള്‍ വിവാഹം കഴിച്ചിട്ടില്ലെന്നും അതിനുള്ള തെളിവും പോലിസിന്റെ കയ്യിലില്ലെന്നും കുടുംബം പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button