Latest NewsCinemaBollywoodNewsEntertainment

‘ഹീറോകള്‍ക്ക് വേറെ നിയമം, ഞാന്‍ പെണ്ണായതു കൊണ്ടല്ലേ’: തലൈവി റിലീസില്‍ തിയേറ്ററുകള്‍ക്കെതിരെ കങ്കണ

ഹോളിവുഡ് ചിത്രങ്ങളും ഒടിടിയ്‌ക്കൊപ്പം അവര്‍ തിയേറ്ററിലെത്തിക്കും

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ തലൈവി റിലീസിനൊരുങ്ങുമ്പോള്‍ ചില മള്‍ട്ടിപ്ലക്‌സുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. മള്‍ട്ടിപ്ലസുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായാണ് നടി രംഗത്തെത്തിയത്. സൂപ്പര്‍ താരങ്ങളുടെ കാര്യത്തില്‍ മള്‍ട്ടിപ്ലസുകള്‍ക്ക് വേറെ നിയമമാണെന്ന് അവര്‍ ആരോപിച്ചു. സല്‍മാന്‍ ഖാന്റേയും വിജയുടേയും സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്ന് കങ്കണ ഫേസ്ബുക്കില്‍ കുറിച്ചു.

മുന്‍നിര നടന്മാര്‍ എത്തുമ്പോള്‍ മള്‍ട്ടിപ്ലക്‌സിന് വേറെ നിയമമാണ്. അവര്‍ രാധെ സിനിമ ഒടിടിയിലും തിയേറ്ററിലും ഒന്നിച്ച് റിലീസ് ചെയ്തു. മാസ്റ്റര്‍ രണ്ട് ആഴ്ചയിലേക്കാണ് റിലീസ് ചെയ്ത്. ഹോളിവുഡ് ചിത്രങ്ങളും ഒടിടിയ്‌ക്കൊപ്പം അവര്‍ തിയേറ്ററിലെത്തിക്കും. എന്നാല്‍ ദക്ഷിണേന്ത്യയില്‍ നാലാഴ്ചത്തെ സമയമുണ്ടായിട്ടും തലൈവി റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ തയാറാവുന്നില്ല. സ്ത്രീകള്‍ വളരരുത് എന്നുറപ്പിക്കുന്ന സിസ്റ്റമാണിതെന്നും കങ്കണ പറയുന്നു. അവര്‍ തന്നെ പുരുഷന്മാരെപ്പോലെ സ്ത്രീ സൂപ്പര്‍ സ്റ്റാറുകള്‍ കാണികളെ തീയേറ്ററുകളില്‍ എത്തിക്കാത്തതിനെ കുറിച്ച് പരാതിയും പറയുന്നു എന്ന് കങ്കണ കുറിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അല്ലാതെ കയ്യാങ്കളി നടത്തരുതെന്നും താരം പറയുന്നു. ഹിന്ദിയില്‍ രണ്ട് ആഴ്ചത്തെ തിയേറ്റര്‍ റിലീസാണുള്ളത്. എന്നാല്‍ മള്‍ട്ടിപ്ലക്‌സുകള്‍ ഒത്തുകൂടി ദക്ഷിണേന്ത്യയിലെ റിലീസും തടസം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ക്രൂരവും അനീതിയുമാണെന്നും കങ്കണ പറഞ്ഞു. ചിത്രത്തില്‍ ജയലളിതയായാണ് കങ്കണ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button