Latest NewsInternational

പഞ്ച്ശീര്‍ പിടിച്ചെടുത്തിട്ടില്ല! പ്രചരിക്കുന്നത് കാബൂളിലെ താലിബാന്‍ വെടിവയ്‌പ്പ്, കുട്ടികള്‍ ഉള്‍പ്പടെ നിരവധി മരണം

ദേശീയ പ്രതിരോധ സേനയെ കീഴടക്കി എന്ന പേരില്‍ കനത്ത വെടിവയ്‌പ്പാണ് താലിബാന്‍ വെള‌ളിയാഴ്‌ച രാത്രി നടത്തിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ക്ക് കീഴടങ്ങാത്ത പ്രതിരോധ സേനയുമായി കനത്ത പോരാട്ടം നടത്തുകയാണ് ഹിന്ദുകുഷ് പര്‍വത നിരയിലെ പഞ്ച്ശീര്‍ താഴ്‌വരയില്‍ താലിബാന്‍. എന്നാൽ ഇതുവരെ ഇവിടം പിടിച്ചെടുക്കാൻ താലിബാന് ആയിട്ടില്ല. ഇതിനിടെ താഴ്‌വര പിടിച്ചെടുത്തു എന്ന പേരില്‍ താലിബാന്‍ കാബൂളില്‍ പലയിടത്തും ആകാശത്തേക്ക് വെടിവച്ചു. ഈ വെടിവയ്‌പ്പുകളില്‍ കുട്ടികളുള്‍പ്പടെ നിരവധി സാധാരണക്കാര്‍ മരിച്ചതായാണ് വിവരം.

അതേസമയം പഞ്ച്ശീര്‍ താഴ്‌വരയില്‍ കീഴടങ്ങിയിട്ടില്ലെന്ന് പുറത്താക്കപ്പെട്ട അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമ്റുള‌ള സലേയുടെ മകന്‍ എബാദുള‌ള സലെ അറിയിച്ചു. തങ്ങള്‍ രാജ്യം വിട്ടിട്ടില്ലെന്നും പഞ്ച്ശീറില്‍ തന്നെ തുടരുന്നതായും അദ്ദേഹം പറഞ്ഞു. ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പഞ്ച്ശീറില്‍ ഇരുവിഭാഗവും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. നിരവധി താലിബാന്‍ തീവ്രവാദികള്‍ ഇതിനകം മരണമടഞ്ഞു.

താലിബാന്‍കാര്‍ കിണഞ്ഞുശ്രമിച്ചിട്ടും താഴ്‌വരയിലേക്ക് പ്രവേശിക്കാന്‍ പറ്റിയിട്ടില്ലെന്നും പാഞ്ച്ഷീറിലെ എല്ലാ പ്രദേശവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും മുന്നണ വക്താവ് ഫാഹിം ദഷ്തി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ദേശീയ പ്രതിരോധ സേനയെ കീഴടക്കി എന്ന പേരില്‍ കനത്ത വെടിവയ്‌പ്പാണ് താലിബാന്‍ വെള‌ളിയാഴ്‌ച രാത്രി നടത്തിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കളെയുമെടുത്ത് ആശുപത്രിയിലേക്ക് പരക്കംപായുന്ന സാധാരണക്കാരുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button