Latest NewsNewsIndiaBusiness

എസ്ബിഐ ഇൻറര്‍നെറ്റ് ബാങ്കിങ് സേവനങ്ങൾ ഇന്നും നാളെയും തടസ്സപ്പെടും

ന്യൂഡൽഹി : എസ്ബിഐ ഇൻറര്‍നെറ്റ് ബാങ്കിങ് സേവനങ്ങൾ വീണ്ടും പണിമുടക്കും. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങൾ ഇന്നും നാളെയും ഉപഭോക്താക്കൾക്ക് ലഭ്യമാകില്ല.

ട്വിറ്ററിലൂടെയാണ് ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നതിനെ കുറിച്ച് ബാങ്ക് അറിയിച്ചത്. സാങ്കേതികപരമായുള്ള അറ്റകുറ്റപണികൾ കാരണമാണ് സേവനങ്ങൾ തടസ്സപ്പെടുന്നത്.സേവനം തടസ്സപ്പെടുന്നതിൽ ഖേദിക്കുന്നതായും ഉപഭോക്താക്കൾ സഹകരിക്കണമെന്നും എസ്ബിഐ അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button