Latest NewsKeralaIndia

200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയ പോള്‍ അറസ്റ്റില്‍

ഏതാനും മലയാള സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്ത നടിയുടെ പേരിലുള്ളത് വരവില്‍ കവിഞ്ഞ സ്വത്താണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു

ന്യൂഡല്‍ഹി: നടി ലീന മരിയ പോള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
200 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. തിഹാര്‍ ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന നടി ലീന മരിയ പോളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ലീന സെക്രട്ടറിയാണെന്നാണ് സുകാഷ് പരിചയപ്പെടുത്തിയിരുന്നത്.

അതേസമയം, 2013 മേയില്‍ കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.അണ്ണാഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തില്‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്. സുകാഷ് തിഹാറിലായതിനു ശേഷം ലീന കടവന്ത്രയില്‍ ആരംഭിച്ച ബ്യൂട്ടിപാര്‍ലറില്‍ രവി പൂജാരിയുടെ അധോലോകസംഘം വെടിവയ്പ് നടത്തിയ കേസുമുണ്ട്.

സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവില്‍ ഇഡി നടത്തിയ റെയ്ഡില്‍ ആഡംബര കാറുകളും പണവും പിടിച്ചെടുത്തു. ഏതാനും മലയാള സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്ത നടിയുടെ പേരിലുള്ളത് വരവില്‍ കവിഞ്ഞ സ്വത്താണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര എന്നീ സിനിമകളിലാണ് ലീന അഭിനയിച്ചിട്ടുള്ളത്.

എന്നാൽ ചെന്നൈ നഗരത്തില്‍ കടലിനഭിമുഖമായുള്ള ആഡംബര വീടും ആഡംബര കാറുകളും ലീന മരിയ പോള്‍ സ്വന്തമാക്കിയതടക്കം അളവില്ലാത്ത പണം ലഭിക്കുന്നതിന്റെ സ്രോതസ്സ് തേടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘമെത്തിയത്. വീടിനു പുറമേ 16 ആഡംബര കാറുകള്‍, 2 കിലോ സ്വര്‍ണം, 82.50 ലക്ഷം രൂപ, ആഡംബര ഷൂസുകളുടെയും ബാഗുകളുടെയും വന്‍ശേഖരം എന്നിവയും ഇഡി കണ്ടുകെട്ടി.

റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ബെന്റ്ലി ബെന്റെയ്ഗ, ഫെറാറി 458 ഇറ്റാലിയ, ലംബോര്‍ഗിനി ഉറൂ, എസ്‌കലേഡ്, മെഴ്‌സിഡീസ് എഎംജി 63 എന്നിവയുള്‍പ്പെടെയാണു പിടിച്ചെടുത്തത്. 40,000 ഡോളര്‍ (29.6 ലക്ഷം രൂപ) വിലയുള്ള ബാഗുകളും കൂട്ടത്തിലുണ്ട്. സുകാഷും ലീനയും ചേര്‍ന്ന് ബെനാമി ഇടപാടിലൂടെ വാങ്ങിയ വീടാണിതെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button