Latest NewsKeralaNewsIndia

സമാന്തര ടെലഫോണുകൾ എക്സ്ചേഞ്ച്:രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നു എന്ന നിഗമനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ

സ്വർണക്കടത്തിന് സാധ്യതയുള്ള വിദേശ രാജ്യങ്ങളിലും പ്രതികൾ സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിക്കുന്നതായി അന്വേഷണ സംഘം

കൊച്ചി: സമാന്തര ടെലഫോണുകൾ പ്രവർത്തിപ്പിക്കുന്നത് സ്വർണക്കടത്ത്, ഹവാല ആവശ്യങ്ങൾക്കു വേണ്ടിയെന്ന നിഗമനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ. പ്രതികൾ സാമ്പത്തിക നേട്ടങ്ങൾക്കു പുറമേ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇവ ഉപയോഗിച്ചിരുന്നോ എന്നും എൻഐഎ അന്വേഷിക്കും. സ്വർണക്കടത്തിന് സാധ്യതയുള്ള വിദേശ രാജ്യങ്ങളിലും പ്രതികൾ സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും: തല്‍ക്കാലം യുഡിഎഫ് വിടില്ലെന്ന് ആര്‍എസ്പി
കേസിലെ പ്രതികൾക്ക് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസ് പ്രതികളുമായി ഉള്ള ബന്ധം, ഹവാല ഇടപാടുകൾക്കായി സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നു എന്നതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. അതേസമയം, കാക്കനാട്ടെ ഫ്ലാറ്റിൽവച്ച് തെലങ്കാന പോലീസ് പിടികൂടിയ തൊടുപുഴ സ്വദേശി റസലിനെ ചോദ്യം ചെയ്യാൻ എൻഐഎ അന്വേഷണ സംഘം, തെലങ്കാനയിലെത്തി. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, തെലങ്കാന എന്നിവിടങ്ങളിലും പ്രതികൾ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

2020ലും സമാന്തര ടെലഫോൺ കേസിൽ ഇയാൾ പിടിയിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മറ്റു സംസ്ഥാനങ്ങളിൽ ഇടപാട് തുടരുകയായിരുന്നു. കേരളത്തിലേതിന് സമാനമായി തെലങ്കാനയിലും സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച കേസിലാണ് ഇയാളെത്തേടി തെലങ്കാന പോലീസ് കൊച്ചിയിലെത്തിയത്. ദുബായ്ക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഈ സംവിധാനം ഭീകരവാദ സംഘടനകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button