ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

കോണ്‍​ഗ്രസില്‍ മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് പി.എസ്. പ്രശാന്ത് സി പി എമ്മിൽ ചേർന്നത്: പിണറായി വിജയൻ

തിരുവനന്തപുരം: കോണ്‍​ഗ്രസില്‍ മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് പി.എസ്. പ്രശാന്ത് സി പി എമ്മിൽ ചേർന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍​ഗ്രസിനുള്ളില്‍ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നും അത് ആ‍ര്‍ക്കും അം​ഗീകരിക്കാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍​ഗ്രസിലെ പ്രശ്നങ്ങള്‍ ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും. കോണ്‍​ഗ്രസിന് ഉള്ളിലുള്ളവ‍‍ര്‍ക്ക് മാത്രമല്ല, പുറത്തുള്ളവര്‍ക്കും അം​ഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read:പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് അഫ്ഗാനികൾ രാജ്യം വിടുന്നത്?: അമ്പരപ്പിക്കുന്ന മറുപടിയുമായി താലിബാൻ വക്താവ്

‘സി.പി.എമ്മിനൊപ്പം പ്രവ‍ര്‍ത്തിക്കാനുള്ള താത്പര്യം പരസ്യമായാണ് കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ്. പ്രശാന്ത് അറിയിച്ചത്. പൊതുപ്രവര്‍ത്തകര്‍ക്ക് മനസമാധാനം ആണ് പ്രധാനമെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍​ഗ്രസില്‍ നിന്നാല്‍ മനസമാധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതിനാല്‍ മതനിരപേക്ഷതയുടെ ഭാഗമായി പ്രവ‍ര്‍ത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മനസ്സിലാക്കി’യെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ്. പ്രശാന്ത് കോൺഗ്രസ്‌ വിട്ടതോടെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികളാണ് രൂപപ്പെട്ടിരിക്കുന്നത്. കോൺഗ്രസിലെ പുതിയ നേതൃത്വത്തെ വലിയ രീതിയിലാണ് പ്രവർത്തകർ വിമർശിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button