Latest NewsInternational

ജർമ്മൻ അംബാസഡർ ചൈനയിലെ ബീജിംഗിൽ ഓഫീസിൽ ചേർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ മരിച്ചു, മരണത്തിൽ ദുരൂഹത

രണത്തിന് പിന്നിലെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ബീജിംഗ്: ചൈനയിലെ ജർമ്മൻ അംബാസഡറും ആഞ്ചല മെർക്കലിന്റെ മുൻ വിദേശ നയ ഉപദേശകനുമായ ജാൻ ഹെക്കർ അധികാരമേറ്റ് ദിവസങ്ങൾക്കുശേഷം പെട്ടെന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരണത്തിന് പിന്നിലെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ജർമ്മനിയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ, ‘ചൈനയിലെ ജർമ്മൻ അംബാസഡറുടെ പെട്ടെന്നുള്ള മരണത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞത് അഗാധമായ ദുഃഖത്തോടെയും നിരാശയോടെയുമാണ്.’ എന്നാണ് കുറിച്ചിരിക്കുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച്, കഴിഞ്ഞ വെള്ളിയാഴ്ച ജർമ്മൻ ആർട്ടിസ്റ്റ് ജോസഫ് ബ്യൂയിസിനൊപ്പം ബീജിംഗിൽ നടന്ന ഒരു പരിപാടിയിൽ അംബാസഡർ ഹെക്കർ സന്തോഷത്തോടെയും വളരെ ആരോഗ്യത്തോടെയുമാണ് പ്രത്യക്ഷപ്പെട്ടതെന്ന് ചടങ്ങിലെ ഒരു അതിഥി പറഞ്ഞു.

അതേസമയം സംഭവത്തിൽ ചൈനയും ഞെട്ടൽ രേഖപ്പെടുത്തി. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പ്രതികരിച്ചത്, ‘സ്ഥാനമേറ്റെടുത്തതുമുതൽ ചൈന-ജർമ്മനി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി സജീവമായി പ്രവർത്തിച്ച അംബാസഡർ ഹെക്കറുടെ പെട്ടെന്നുള്ള മരണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി.’ എന്നാണ്. ഹെക്കറുടെ കുടുംബത്തെ ചൈനീസ് സർക്കാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് എംബസി പറയുന്നതനുസരിച്ച്, ആഗസ്റ്റ് 24 ന് ഹെക്കർ തന്റെ ഓഫീസിൽ ചേർന്നു. ജാൻ ഹെക്കർ, 54, ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കലിന്റെ വിശ്വസ്തനും 2015 ലെ കുടിയേറ്റ പ്രതിസന്ധിയിൽ അഭയാർത്ഥി നയത്തെ ഏകോപിപ്പിക്കുന്ന ടീമിലെ അംഗവുമായിരുന്നു, കൂടാതെ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനുള്ള ഏഞ്ചല മെർക്കലിന്റെ ദൗത്യത്തിൽ അദ്ദേഹം നിർണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.

‘ജാൻ ഹെക്കറുടെ മരണത്തിൽ ഞാൻ അഗാധമായി നടുങ്ങിയിരിക്കുന്നു, അഗാധമായ മാനവികതയുടെയും മികച്ച വൈദഗ്ധ്യത്തിന്റെയും വളരെ വിലമതിക്കപ്പെട്ട, ദീർഘകാല ഉപദേശകനെ ഓർത്ത് ഞാൻ കരയുകയാണ്.’

‘ഞങ്ങളുടെ ഒരുമിച്ചുള്ള ജോലികളെ നന്ദിയോടെ ഞാൻ കരുതുന്നു, വർഷങ്ങളോളം അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലർത്തിയതിൽ സന്തോഷമുണ്ട്. അളക്കാനാവാത്ത ദുഃഖത്തിൽ അദ്ദേഹത്തിന്റെ ഭാര്യയോടും മക്കളോടും മറ്റ് പ്രിയപ്പെട്ടവരോടും എന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.’ഏഞ്ചല മെർക്കൽ തിങ്കളാഴ്ച നടത്തിയ പ്രസ്താവനയിൽ അറിയിച്ചു

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button