KeralaLatest NewsNews

ആർഎസ്എസ് ഇന്ത്യൻ താലിബാൻ തന്നെയാണ്: ജാവേദ് അക്തറിനെ പിന്തുണച്ച് എം.വി ജയരാജൻ

തിരുവനന്തപുരം : ആർഎസ്എസ് ഇന്ത്യൻ താലിബാൻ തന്നെയെന്ന് മുതിർന്ന സിപിഐഎം നേതാവ് എം.വി ജയരാജൻ. പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തറുടെ അഭിപ്രായം തികച്ചും ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതികരണത്തിന്റെ പേരിൽ ജാവേദിന്റെ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന മഹാരാഷ്ട്രയിലെ ബിജെപി എംഎ എയുടെ പ്രഖ്യാപനം രാജ്യത്താകെ ബീഫ് നിരോധിക്കും എന്ന പ്രഖ്യാപനം പോലെ കേവലം മോഹം മാത്രമാണെന്നും എം.വി ജയരാജൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  ജോലി നഷ്ടമായവര്‍ക്ക് യുഎഇയില്‍ പിഴയില്ലാതെ താമസക്കാം : പ്രഖ്യാപനം ഉടന്‍

കുറിപ്പിന്റെ പൂർണരൂപം :

ആർ എസ് എസ് താലിബാനെപ്പോലെയാണെന്ന് പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തറുടെ അഭിപ്രായം തികച്ചും ശരിയാണ്. ഈ പ്രതികരണത്തിന്റെ പേരിൽ ജാവേദിന്റെ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന മഹാരാഷ്ട്രയിലെ ബി ജെ പി എം എൽ എയുടെ പ്രഖ്യാപനം രാജ്യത്താകെ ബീഫ് നിരോധിക്കും എന്ന പ്രഖ്യാപനം പോലെ കേവലം മോഹം മാത്രമാണ്.

പുതിയകാലത്ത് സിനിമ കാണാൻ തിയേറ്ററിൽ പോകേണ്ടതില്ല. ആർ എസ് എസ് നേതാവ് ഹെഡ്ഗെവാറിനെ കുറിച്ച് എം ബി ബി എസ് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ സിലബസിൽ ഉൾപ്പെടുത്താനുള്ള മധ്യപ്രദേശ് സർക്കാർ തീരുമാനം കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തു വിട്ടു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്ര ശില്പികളായ ആർ എസ് എസ് നേതാക്കളെക്കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കുന്നത് മൂല്യ ബോധമല്ല,മൂല്യ തകർച്ചയാണ് സൂചിപ്പിക്കുന്നത്. ഇത്തരമൊരു വർഗീയ തീവ്രവാദ നിലപാട് സ്വീകരിക്കുന്നവരെ താലിബാൻ തീവ്രവാദികളെ പോലെയാണെന്ന് പറയുന്നതിൽ എന്താണ് തെറ്റ്?. താലിബാൻ നടപ്പാക്കി വരുന്നത് ജനാധിപത്യവും സ്വാതന്ത്ര്യവും ഒന്നുമല്ല. തനിഫാസിസ്റ്റ് ശൈലിയാണ്. ആ ശൈലി രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നവരാണ് സംഘപരിവാറുകാർ. അത് കൊണ്ട് തന്നെ ജാവേദിന്റെ അഭിപ്രായം തികച്ചും ശരിയാണ്.
എം വി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button