Latest NewsNewsInternational

അഫ്ഗാന്‍ സര്‍ക്കാര്‍ രൂപീകരണം : തുര്‍ക്കി, ചൈന, റഷ്യ, ഇറാന്‍, പാകിസ്ഥാന്‍, ഖത്തര്‍ എന്നിവയ്ക്ക് താലിബാന്റെ ക്ഷണം

കാബൂള്‍: പഞ്ച്ശീര്‍ പൂര്‍ണ്ണമായും പിടിച്ചടക്കിയതായി താലിബാന്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് തിരക്കിട്ട ചര്‍ച്ചകളിലേയ്ക്ക് കടന്നു. താലിബാന്‍ വക്താവ് സബീബുല്ല മുജാഹിദ് ആണ് തിങ്കളാഴ്ച പഞ്ച്ശീര്‍ താലിബാന്‍ നിയന്ത്രണത്തിലായതായി പ്രഖ്യാപിച്ചത്.
കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം ഉടനെയുണ്ടാകുമെന്നും ഇതിന്റെ ചടങ്ങുകളിലേയ്ക്ക് തുര്‍ക്കി, ചൈന, റഷ്യ, പാകിസ്ഥാന്‍, ഇറാന്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളെ ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു. പുതിയ സര്‍ക്കാര്‍ രൂപികരണം സംബന്ധിച്ച ചടങ്ങുകള്‍ എന്തൊക്കെയെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും താലിബാന്‍ വക്താവ് അറിയിച്ചു.

Read Also : അഫ്ഗാൻ വിഷയം: ഡൽഹിയിൽ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി

‘ ഇസ്ലാമിക സര്‍ക്കാരില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യമുണ്ടാകും. ഇനി ആയുധമെടുക്കുന്ന അഫ്ഗാനികളെ സര്‍ക്കാരിന്റെ ശത്രുക്കളായി കണക്കാക്കും. അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിച്ചു. പഞ്ച്ശീര്‍ ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. താലിബാന്‍ ചര്‍ച്ചകള്‍ക്ക് സമീപിച്ചപ്പോള്‍ വടക്കന്‍ സഖ്യസേന നിസ്സഹകരിക്കുന്ന ഉത്തരങ്ങളാണ് തന്നത്. പഞ്ച്ശീര്‍ പിടിച്ചടക്കാന്‍ വലിയ ആള്‍നാശം വേണ്ടിവന്നില്ല’- സബീബുല്ല മുജാഹിദ് അറിയിച്ചു. അതേസമയം, അഫ്ഗാന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സാലേയുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്നും സബീഹുല്ല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button