Latest NewsNewsInternational

പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച 39 കാരിയായ ടീച്ചർ അറസ്റ്റിൽ : കൂടുതൽ കുട്ടികൾ വലയിൽ വീണിട്ടുണ്ടോയെന്ന് സംശയം

കാലിഫോർണിയ : പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച ടീച്ചർ അറസ്റ്റിൽ. കാലിഫോർണിയ മൗണ്ടയിൻസ് വ്യൂ ഇൻഡിപെൻഡൻ്റ് സ്കൂൾ അധ്യാപികയായ ക്രിസ്റ്റൽ ജാക്സണാണ് അറസ്റ്റിലായത്.

Read Also :  സർവ്വകലാശാലകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറ വേണമെന്ന് താലിബാൻ : മാർഗരേഖ പുറത്തിറക്കി 

സ്കൂളിലെ ജോലിക്ക് പുറമെ ഡൺലപ് ലീഡർഷിപ്പ് അക്കാദമി എന്ന സ്ഥാപനത്തിലും ഇവർ അധ്യാപികയായിരുന്നു. ഇതിനിടെയുള്ള ക്ലാസിനിടെയാണ് ഇവർ 14 കാരനുമായി ബന്ധം സ്ഥാപിക്കുന്നത്. ഒരു വർഷത്തിനിടെ ഇവർ പലവട്ടം ഈ കുട്ടിയുമായി ലൈംഗീക ബന്ധത്തിൽ  ഏർപ്പെട്ടു എന്നാണ് വിവരം.

39 കാരിയായ ക്രിസ്റ്റൽ ജാക്സൺ വിവാഹിതയാണ്. കഴിഞ്ഞ ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രിസ്റ്റൽ ജാക്സണെ അറസ്റ്റു ചെയ്തത്. അതേസമയം ഇരയായ കുട്ടി സുഖമായിരിക്കുന്നുവെന്നും കൂടുതൽ കുട്ടികൾ ഇവരുടെ വലയിൽ വീണിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button