KeralaLatest NewsNews

ജോലിക്കിടയിൽ നെഞ്ചിൽ നാ​ലു സെ.​മീ. നീ​ളമുള്ള ആ​ണി തറച്ചു കയറി: അറുപത്തിയേഴുകാരന് സംഭവിച്ചതിങ്ങനെ

അമ്പലപ്പുഴ: കഴിഞ്ഞ ഓഗസ്റ്റ് 28 നാണ് ഹൈ​ഡ്രോ​ളി​ക് മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ച്‌ ഡ്രി​ല്‍ ചെ​യ്യു​ന്ന​തി​നി​ടയിൽ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി മ​നോ​ഹ​ര​ന്റെ നെ​ഞ്ചി​ല്‍ ഇരുമ്പ് ചീള് തുളച്ചു കയറിയത്. നാ​ലു സെ.​മീ. നീ​ളം​വ​രു​ന്ന ആ​ണിയാണ് തുളച്ചു കയറിയത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച മനോഹരനെ പരിശോധനയ്ക്ക് വിധേയനാക്കിയതോടെയാണ് ഇരുമ്പ് ചീള് ശ്വാസകോശത്തിൽ തറച്ചതായി കണ്ടെത്തിയത്.

Also Read: നിപ: പി.എസ്.സി പരീക്ഷകള്‍ മാറ്റി

ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. അത്യാസന്ന നിലയിലായ മനോഹരനെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ചേ​ര്‍​ന്നാണ് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു മനോഹരൻ. കാ​ര്‍​ഡി​യോ​തൊ​റാ​സി​ക് വിഭാഗം മേധാവി ഡോ. രതീഷിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇരുമ്പ് ചീള് പുറത്തെടുത്തത്.

ആറ് ദിവസത്തെ വിശ്രമത്തിന് ശേഷം സ്വാഭാവിക ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് അറുപത്തിയേഴുകാരനായ മനോഹരൻ. ഡോ. ​ര​തീ​ഷി​നു​പു​റ​മെ കാ​ര്‍​ഡി​യോ​തൊ​റാ​സി​ക് സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ലെ അ​സി. പ്ര​ഫ​സ​ര്‍​മാ​രാ​യ ഡോ. ​ആ​ന​ന്ദ​ക്കു​ട്ട​ന്‍, ഡോ. ​കെ.​ടി. ബി​ജു, അ​ന​സ്​​തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ബി​ബി, ഡോ. ​വി​മ​ല്‍, ന​ഴ്സു​മാ​രാ​യ വി. ​രാ​ജി, എ. ​രാ​ജ​ല​ക്ഷ്മി, ടെ​ക്നീ​ഷ്യ​ന്‍ ബി​ജു എ​ന്നി​വ​രായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button