Latest NewsNewsIndia

ബ്രാഹ്മണര്‍ക്കെതിരായ മോശം പരാമര്‍ശം: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ബ്രാഹ്മണ സമൂഹത്തിനെതിരെ വിവാദ പരാമർശം നടത്തിയ കുറ്റത്തിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ അച്ഛന്‍ നന്ദ കുമാർ ബാഗേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. റായ്പൂര്‍ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ നന്ദകുമാറിനെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബ്രഹ്മണര്‍ വിദേശികളാണെന്നും അവരെ നാടുകടത്തണമെന്നുമുള്ള നന്ദകുമാറിന്റെ പരാമര്‍ശങ്ങളാണ് വിവാദമായത്. ഗ്രാമങ്ങളില്‍ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുത്‌. അവരെ ബഹിഷ്‌കരിക്കണമെന്നും തിരികെ വോള്‍ഗ നദിയുടെ തീരത്തേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കെതിരേ ബ്രാഹ്മണ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

Read Also  :  ‘ദി വയര്‍’ താരം മൈക്കല്‍ വില്ല്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി

അതേസമയം, മുഖ്യമന്ത്രി എന്ന നിലയിൽ സമുദായങ്ങൾക്കിടയിൽ സൗഹൃദാന്തരീക്ഷം നിലനിർത്താൻ ഞാൻ ബാധ്യസ്ഥനാണ്. എന്റെ അച്ഛൻ ഏതെങ്കിലും സമുദായത്തിനെതിരെ മോശം പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ നിയമ നടപടി ഉണ്ടാകും എന്ന് ഭൂപേഷ് ബാഗേൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button