Latest NewsKeralaNews

മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്നോ മറ്റു ഫലങ്ങളില്‍ നിന്നോ നിപ പകരില്ലെന്ന് ഉറപ്പ്

 

കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലത്ത് കഴിഞ്ഞ ദിവസം നിപ ബാധിച്ച് 12 കാരന്‍ മരിച്ചതോടെ വലിയ ആശങ്കയാണ് ഉയരുന്നത്. മരിച്ച കുട്ടി ദിവസങ്ങള്‍ക്ക് മുമ്പ് റംബൂട്ടാന്‍ കഴിച്ചിരുന്നതായി മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. റംബൂട്ടാനില്‍ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന ആരോഗ്യ വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം പുറത്തുവന്നതോടെ പഴങ്ങളെ ജനങ്ങള്‍ സംശയത്തോടെ നോക്കുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ പഴക്കടകളില്‍ കച്ചവടം തീര്‍ത്തും കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സംശയ ദുരീകരണം നടത്തുകയാണ്, ഡോ. കെ പി അരവിന്ദന്‍. മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്നോ മറ്റു ഫലങ്ങളില്‍ നിന്നോ നിപ പകരില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

Read Also : സ്വന്തം പിതാവ് കാരണം തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി: സംഭവം ഇങ്ങനെ …

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘ കോഴിക്കോട് മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ റംബൂട്ടാന്‍ ആരും വാങ്ങുന്നില്ലത്രെ.
ഇത് തെറ്റിദ്ധാരണ മൂലമാണ്. മാര്‍ക്കറ്റുകളില്‍ കിട്ടുന്ന ഫലങ്ങള്‍ തികച്ചും സുരക്ഷിതമാണ്.
വവ്വാലുകള്‍ കടിച്ചിട്ട ഫലങ്ങളില്‍ നിന്ന് രോഗം പകരണമെങ്കില്‍ അതിന്റെ ഉമിനീര്‍ മുഴുവനായി ഉണങ്ങുന്നതിനു മുന്‍പ് അത് എടുത്ത് കഴിക്കുകയോ അതെടുത്ത കൈ കഴുകാതെ വായിലേയ്‌ക്കോ മറ്റോ കൊണ്ടു പോവുകയോ വേണം. ഉമിനീര്‍ ഉണങ്ങിക്കഴിഞ്ഞാല്‍ വൈറസിന് പുറത്ത് അധിക സമയം ജീവിക്കാനാവില്ല. പല മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാര്‍ക്കറ്റില്‍ എത്തുന്ന ഫലങ്ങളില്‍ വൈറസിന്റെ ഒരു സാന്നിധ്യവും ഉണ്ടാവില്ല. അതിനാല്‍ തന്നെ
മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്നോ മറ്റു ഫലങ്ങളില്‍ നിന്നോ നിപ്പ പകരില്ല, ഉറപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button