ThiruvananthapuramKeralaNattuvarthaLatest NewsNews

പരിശോധന വ്യാപകമാക്കുന്നത് നികുതിവെട്ടിപ്പ് തടയാന്‍: സ്വർണ വ്യാപാരികൾക്കെതിരെയുള്ള നീക്കമല്ലെന്ന് മുഖ്യമന്ത്രി

നികുതി കൃത്യമായി അടയ്ക്കുന്നവർക്ക് മറ്റു പ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പരിശോധന വ്യാപകമാക്കുന്നത് വ്യാപാരികൾക്കെതിരെയുള്ള നീക്കമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധനകൾ സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതിവെട്ടിപ്പ് തടയാനാണെന്നും സർക്കാരിന് കിട്ടേണ്ട നികുതി കുറയുന്നതിനാലാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില സ്വർണ വ്യാപാരികൾ നികുതി അടയ്ക്കാതെ നിൽക്കുന്നുണ്ടെന്നും നികുതി കൃത്യമായി അടയ്ക്കുന്നവർക്ക് മറ്റു പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണക്കടകളിൽ സിസിടിവി വയ്ക്കുന്നതും ജിഎസ്ടി ഓഫിസുമായി ബന്ധിപ്പിക്കുന്നതും
കാര്യങ്ങൾ പരിശോധിക്കുന്നതിനാണെന്നും ആരെയും ഉപദ്രവിക്കാനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടയിൽ അല്ലാതെ വീട്ടിൽ സ്വർണം വിൽക്കുന്ന രീതിയുണ്ടെന്നും സർക്കാരിനു ലഭിക്കേണ്ട നികുതി അപ്പോൾ ഒഴിവാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സ്വർണം കണ്ടെടുക്കുമെന്നും സർക്കാരിന്റെ നികുതിവിഹിതം കിട്ടുന്നത് ഉറപ്പുവരുത്താനാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button