Latest NewsNewsIndia

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നയാക്കി വീടുകള്‍ തോറും ഭിക്ഷാടനം നടത്തിച്ച് വീട്ടുകാർ

മധ്യപ്രദേശ് : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നയാക്കി വീടുകള്‍ തോറും ഭിക്ഷാടനം നടത്തിച്ച് വീട്ടുകാർ. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് സംഭവം. കൂടുതൽ മഴ ലഭിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടികളെ നഗ്നയാക്കി ചു​മ​ലി​ല്‍ ഉ​ല​ക്ക ചു​മ​ത്തി അ​തി​ല്‍ ഒ​രു ത​വ​ള​യെ കെ​ട്ടി​യി​ട്ട് ന​ട​ത്തി​ച്ച​ത്.

Read Also : നിപ വൈറസ് : രോഗലക്ഷണങ്ങൾ പ്രകടമായവരുടെ പരിശോധനാ ഫലങ്ങൾ ആരോഗ്യവകുപ്പ് ഇന്ന് ഔദ്യോഗികമായി പുറത്തുവിടും 

ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ന​ട​ത്തി​ച്ച​ത്. ഈ പ്രദേശത്ത് മഴ കുറവായത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ആചാരം എല്ലാവര്‍ഷവും നടത്താറുണ്ടെന്ന് ദാമോഹ് പോലീസ് സൂപ്രണ്ട് ഡി.ആര്‍.ടെനിവാര്‍ പറയുന്നു. കുടുംബത്തിലുള്ളവര്‍ തന്നെയാണ് ഇതിന് മുന്‍കൈയെടുക്കുന്നത്.

പെൺകുട്ടികൾ വീ​ടു​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ധാ​ന്യം ഗ്രാ​മ​ത്തി​ലു​ള്ള ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ എ​ത്തി​ക്ക​ണം. ഈ ​സ​മ​യം മു​ഴു​വ​ന്‍ ഗ്രാ​മ​വാ​സി​ക​ളും ഇ​വി​ടെ എ​ത്ത​ണം. പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button