Latest NewsIndia

‘യുപിയിൽ ബിഎസ്പി അധികാരത്തിലെത്തിയാൽ ബ്രാഹ്മണരുടെ സുരക്ഷ ഉറപ്പാക്കും, ഇപ്പോൾ അവരുടെ നില പരിതാപകരം’ :മായാവതി

പാര്‍ക്കുകള്‍ക്കും പ്രതിമകൾക്കുമല്ല വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിഎസ്പി പ്രാധാന്യം കൊടുക്കുകയെന്ന് മായാവതി

ലഖ്‌നോ: ഉത്തർപ്രദേശിൽ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും അധികാരത്തിലെത്തുകയും ചെയ്യുകയാണെങ്കില്‍ ബിഎസ്പി സര്‍ക്കാര്‍ ബ്രാഹ്മണ സമുദായത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് മുന്‍ മുഖ്യമന്ത്രി മായാവതി. ലഖ്‌നോവില്‍ നടന്ന പ്രദോഷ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മായാവതി.

2022 തുടക്കത്തിലാണ് യുപിയില്‍ തിരഞ്ഞെടപ്പ് നടക്കുന്നത്.
ബിഎസ്പി അധികാരത്തിലുണ്ടായിരുന്ന സമയത്ത് ബ്രാഹ്മണരുടെ സ്ഥിതി ഏറെ മെച്ചപ്പെട്ടതായിരുന്നുവെന്ന് ബ്രാഹ്മണര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. ബിജെപി ഭരണത്തെക്കാള്‍ മെച്ചമായിരുന്നു അത്. അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ബ്രാഹ്മണ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കും- മായാവതി പറഞ്ഞു.

ബ്രാഹ്മണ വിഭാഗങ്ങളോട് ബിഎസ്പിയില്‍ ചേരാനും മായാവതി അഭ്യര്‍ത്ഥിച്ചു. 2007ല്‍ ബിഎസ്പി അധികാരത്തിലെത്തുന്നതില്‍ ബ്രാഹ്മണ സമുദായം മുഖ്യപങ്കുവഹിച്ചിരുന്നു. പാര്‍ക്കുകള്‍ക്കും പ്രതിമകൾക്കുമല്ല വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിഎസ്പി പ്രാധാന്യം കൊടുക്കുകയെന്ന് മായാവതി പറഞ്ഞു.

എല്ലാവരുടെയും പിതാമഹന്മാര്‍ ഒന്നാണെന്ന് മോഹന്‍ ഭാഗവത് പറുമ്പോള്‍ തന്നെ മുസ്ലിങ്ങളെ ദത്ത് പുത്രന്മാരെപ്പോലെ ബിജെപി കണക്കാക്കുന്നതെന്താണെന്നും മായാവതി ചോദിച്ചു. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും പിതാമഹന്മാര്‍ ഒരേയാളുകളാണെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button