Latest NewsNewsIndia

പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല,വീണ്ടും വീട്ടുതടങ്കലിലാക്കി: ആരോപണവുമായി മെഹബൂബാ മുഫ്തി

അഫ്ഗാൻ വിഷയത്തിൽ താലിബാനെ പിന്തുണച്ച് മെഹബൂബ മുഫ്തി നിരന്തരം പ്രസ്താവന ഇറക്കിയിരുന്നു

ശ്രീനഗർ : തന്നെ വീണ്ടും വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. ജമ്മുകശ്മീർ ഭരണകൂടം തന്നെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നും വീടും പരിസരവും സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നും മെഹബൂബ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മെഹബൂബയുടെ പ്രതികരണം.

അഫ്ഗാൻ വിഷയത്തിൽ താലിബാനെ പിന്തുണച്ച് മെഹബൂബ മുഫ്തി നിരന്തരം പ്രസ്താവന ഇറക്കിയിരുന്നു. പാകിസ്ഥാനുമായി ചർച്ചവേണമെന്ന നിലപാടാണ് കഴിഞ്ഞമാസങ്ങളിൽ മെഹബൂബ എടുത്തത്. കേന്ദ്രസർക്കാർ അഫ്ഗാൻ ജനതയെയോർത്ത് കണ്ണീർ പൊഴിക്കുകയാണ്. ഇതേ അവസ്ഥയാണ് കശ്മീരിലെ ജനങ്ങളുടേത്. അവരും സ്വാതന്ത്ര്യം അർഹിക്കുന്നു. കശ്മീരിൽ ഇപ്പോഴും പഴയ അന്തരീക്ഷം തിരികെ വന്നിട്ടില്ല. ജനങ്ങൾ ഭീതിയിലാണ്. എല്ലാം സാധാരണ നിലയിലാണെന്ന വാദം തെറ്റാണെന്നും മെഹബൂബ പറഞ്ഞു.

Read Also  :  പി​ക്​​അ​പ് വാ​നി​ല്‍​നി​ന്ന്​ 500 ലി​റ്റ​ര്‍ വ്യാ​ജ ഡീ​സ​ല്‍ പിടികൂടി: ഡ്രൈ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

അതേസമയം, മെഹബൂബയുടെ വാദത്തെ എതിർത്ത് കശ്മീർ പൊലീസ് രംഗത്തെത്തി. മുന്നേയുള്ള എല്ലാ നിയന്ത്രണങ്ങളും പരമാവധി എടുത്തുകളഞ്ഞിരിക്കുകയാണ്. ഇന്റർനെറ്റ് നിയന്ത്രണങ്ങളടക്കം പിൻവലിച്ചു. എല്ലാ മേഖലയിലും ജനജീവിതം സാധാരണനിലയിലാണ്. ഗിലാനി യുടെ ശവസംസ്‌കാര ദിവസം മാത്രമാണ് ചില നിയന്ത്രണങ്ങൾ വരുത്തിയത്. പിന്നീട് അത് പിൻവലിച്ചതായും കശ്മീർ പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button