Latest NewsNewsIndia

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും യുവതിയുടെ അര്‍ധനഗ്നമായ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു : ദൃശ്യങ്ങൾ പുറത്ത്

കോയമ്പത്തൂർ : കോയമ്പത്തൂരിൽ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും യുവതിയുടെ അര്‍ധനഗ്നമായ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അവിനാശി റോഡില്‍ ചിന്നിയം പാളയത്ത് സംഭവം നടന്നത്. യുവതിയുടെ മൃതദേഹം കാറില്‍നിന്നും വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Read Also : കനത്ത മഴ : ഡെറാഡൂൺ – ഋഷികേശ് ദേശീയ പാതയിലെ ബദൽ പാലവും ഒലിച്ചുപോയി , വീഡിയോ കാണാം 

അര്‍ധനഗ്നമായ രീതിയിലായിരുന്നു മൃതദേഹം. മുറിവേറ്റ പാടുകളുമുണ്ട്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. പിന്നാലെയെത്തിയ വാഹനങ്ങള്‍ മൃതദേഹത്തില്‍ കയറിയിറങ്ങി മൃതദേഹത്തിന്റെ മുഖവും തലയും തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കോയമ്പത്തൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button