Latest NewsNewsIndia

അശ്ലീല വീഡിയോകള്‍ കാണിച്ച് അതുപോലെ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു : ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

ബംഗലൂരു : ഭർത്താവ് അശ്ലീല വീഡിയോകള്‍ കാണിച്ച് അതുപോലെ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ഭാര്യയുടെ പരാതി. വ്യവസായിയായ രവി (47) എന്നയാള്‍ക്കെതിരെയാണ് ഭാര്യ ബസവനഗുഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : രാജ്യത്തെ എല്ലാ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്ന് മോഹൻ ഭാഗവത്  

അശ്ലീല വീഡിയോയില്‍ കാണുന്ന പോലെ ചെയ്തില്ലെങ്കില്‍ ജീവന് ഭീഷണിയുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. വിവാഹം കഴിച്ചിട്ട് 18 വര്‍ഷം കഴിഞ്ഞു. രണ്ടു പെണ്‍മക്കളുമുണ്ട്. എന്നാല്‍ ഭര്‍ത്താവിന് കുടുംബത്തെപ്പറ്റി ഒരു ചിന്തയുമില്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായും യുവതി പരാതിയില്‍ പറയുന്നു.

‘എല്ലാദിവസവും രാത്രി പോണ്‍ വീഡിയോ കാണിച്ച് അതിൽ ചെയ്യും പോലെ ചെയ്യാന്‍ ആവശ്യപ്പെടും. നിരസിച്ചാല്‍ സ്ത്രീധനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കും. ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും’ , പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button