Latest NewsNewsIndia

ഇന്ത്യന്‍ വ്യോമസേനയ്ക്ക് 56 യാത്രാ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര അനുമതി: 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും

ഇതിനായി 20,000 കോടി മുതൽ 21,000 കോടി രൂപ വരെ ചെലവ് വരുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിഗമനം

ഡൽഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് 56 യാത്രാ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സർക്കാരിന്റെ അനുമതി. സ്പെയിൻ ആസ്ഥാനമാക്കിയുള്ള സ്വകാര്യ കമ്പനിയിൽനിന്ന് സി–295 എംവി യാത്രാ വിമാനങ്ങൾ വാങ്ങുന്നതിനാണ് കേന്ദ്ര മന്ത്രിസഭ സുരക്ഷാ സമിതി അനുമതി നൽകിയിട്ടുള്ളത്. ആദ്യമായാണ് വ്യോമസേന വിമാനങ്ങളുടെ നിർമാണം ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത്. ഇതിനായി 20,000 കോടി മുതൽ 21,000 കോടി രൂപ വരെ ചെലവ് വരുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിഗമനം.

56 വിമാനങ്ങളിൽ 16 എണ്ണം കരാർ ഒപ്പിട്ടു 48 മാസങ്ങൾക്കകം സ്പെയിനിൽ പൂർണമായും തയാറാക്കി നൽകും. ശേഷിക്കുന്ന 40 എണ്ണം 10 വർഷത്തിനുള്ളിൽ ടാറ്റാ കൺസോർഷ്യം ഇന്ത്യയിൽ നിർമിച്ചു നൽകും. 5 മുതൽ 10 ടൺ വരെ സംഭരണശേഷിയുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന യാത്രാ വിമാനങ്ങളാണ് സി–295 വിമാനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button