Latest NewsKeralaIndiaNewsInternational

സിപിഎം അനുഭാവിയായിരുന്ന എന്നെ സംഘപരിവാറില്‍ എത്തിച്ച കേരളാ താലിബാനികള്‍ക്ക് നന്ദി: ജിജി നിക്‌സൺ

സി. പി. എം അനുഭാവി ആയിരുന്ന തന്നെ സംഘപരിവാറിൽ എത്തിച്ചവർക്ക് നന്ദി പറഞ്ഞ് ജിജി നിക്‌സൺ. ലക്ഷദ്വീപ് വിഷയത്തിൽ ഐഷ സുൽത്താനയ്‌ക്കെതിരെ പോസ്റ്റിട്ടതിനു പിന്നാലെ സൈബർ ആക്രമണവും ഭീഷണിയും നേരിടുന്ന ജിജി തീവ്രവാദ വിരുദ്ധ സൈബര്‍ വിംഗ് ഇന്ത്യയുടെ ഡയറക്ടറാണ്. സൈബര്‍ ഇടങ്ങളില്‍ ആക്രമിച്ചവരെ തേടിയുള്ള യാത്രയാണ് തന്നെ ഐഎസ്‌ഐഎസിനെതിരായ എഴുത്തിലും, തീവ്രവാദ വിരുദ്ധ സൈബര്‍ വിംഗ് ഇന്ത്യയുടെ രൂപീകരണത്തിലും കൊണ്ടെത്തിച്ചതായി ജിജി നിക്‌സ്ണ്‍ പറയുന്നു.

കാബൂൾ താലിബാൻ കീഴടക്കിയത് മുതൽ താലിബാനികൾക്ക് പിന്തുണയുമായി മലയാളികളും രംഗത്ത് വന്നിരുന്നു. താലിബാൻ വിസ്മയമാണെന്ന് പറഞ്ഞവരെ രൂക്ഷമായ ഭാഷയിൽ ജിജി തുടക്കം മുതൽ വിമർശിച്ചിരുന്നു. ഐഷാ സുല്‍ത്താനയുടെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ എഫ് ബി പോസ്റ്റിട്ടതിന്റെ പേരില്‍ സൈബര്‍ ഇടങ്ങളില്‍ അതിക്രൂരമായി ആക്രമിക്കപ്പെടുകയും ശേഷം തനിക്ക് സംഘിപ്പട്ടം ചാർത്തപ്പെടുകയുമായിരുന്നുവെന്ന് ജിജി വ്യക്തമാക്കുന്നു.

ജിജി നിക്സൻറെ ഫേസ്‌ബുക്ക് പോസ്റ്റ്:

സംഘപരിവാറുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന എന്നെ ഐഷാ സുല്‍ത്താനയുടെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ എഫ് ബി പോസ്റ്റിട്ടതിന്റെ പേരില്‍ സൈബര്‍ ഇടങ്ങളില്‍ അതിക്രൂരമായി ആക്രമിക്കുകയും, എന്നെ ചാണകം ,സംഘി,ക്രിസംഘി, ആര്‍എസ് എസ് വേശ്യയെന്നും മറ്റും വിളിച്ചു് ആയിരങ്ങള്‍ ആക്ഷേപിക്കുകയുണ്ടായി. ഞാന്‍ സംഘത്തിന്റെ അവതാരം എന്ന പേരില്‍ സുനിതാ ദേവദാസു് എന്ന ഒരുത്തി ഒരു വീഡിയോ ചെയ്ത്ു. റിപ്പോര്‍ട്ടര്‍ ടി വി അഭിമുഖത്തിനു് വിളിച്ചിരുത്തി എന്നെ അപമാനിച്ചു . ഐഷാ സുല്‍ത്താന എനിക്കെതിരെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്കു് പരാതി കൊടുത്തു. തുടര്‍ന്നു എന്നെ സൈബര്‍ ഇടങ്ങളില്‍ ആക്രമിച്ചവരെ തേടിയുള്ള യാത്ര എന്നെ ഐഎസ്‌ഐഎസ് നെതിരായ എഴുത്തിലും, തീവ്രവാദ വിരുദ്ധ സൈബര്‍ വിംഗ് ഇന്ത്യയുടെ രൂപീകരണത്തിലും കൊണ്ടെത്തിച്ചു്.

Also Read:സംസ്ഥാനത്ത് അധ്യാപകരുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അതേതുടര്‍ന്നു് എനിക്കെതിരെ വധഭീക്ഷണി ഉണ്ടാവുകയും ,ഞാന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളെ സമീപിക്കുകയും ചെയ്തു്. അങ്ങനെ സിപിഎം അനുഭാവിയായ ഞാന്‍ സംഘപരിവാറിന്റെ ഭാഗമായി ,ആര്‍എസ്‌എസ് ആയി. ഐഎസ്‌ഐഎസ് നും ജിഹാദികള്‍ക്കും എതിരായി ശബ്ദിക്കുന്നവരെയെല്ലാം സംഘിയും ക്രിസംഘികളും ആക്കാന്‍ ജിഹാദികള്‍ ഇറങ്ങിത്തിരിച്ചാല്‍ ,അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതും ഏന്നുള്ളതില്‍ ഒരു് സംശയവും വേണ്ട . കേരളത്തില്‍ താലിബാനിസത്തിനെതിരെ അതിശക്തമായ ഒരു് ഹിന്ദു െ്രെകസ്തവ ഐക്യം രൂപപ്പെട്ടുക്കൊണ്ടിരിക്കുകയാണു്. ഇതു് നിവവിലുള്ള കേരളാ രാഷ്ട്രീയ സമവാക്യങ്ങളെയെല്ലാം മാറ്റിയെഴുതുകതന്നെ ചെയ്യും എന്നുള്ളതില്‍ ഒരു് സംശയവും വേണ്ട.

ഏതായാലും കേരളത്തിലെ ജിഹാദികളും,താലിബാന്റെ അനുകൂലികളും ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും സംഘപരിവാറിലേക്കു് വളരെയധികം അടുപ്പിച്ചുക്കൊണ്ടിരിക്കുകയാണു്. തീവ്രവാദത്തിനും തീവ്രവാദസംഘടനകള്‍ക്കും എതിരായി പ്രതികരിക്കുന്നവരെല്ലാം സംഘികള്‍ ആണെങ്കില്‍ സംഘപരിവാര്‍ രാജ്യസ്‌നേഹികളുടെ ഒരു കൂട്ടം തന്നെയാണു് എന്നുള്ളതില്‍ ഒരു സംശയവും ഇല്ല. ഇന്നു ഞാന്‍ ഒറ്റയ്ക്കല്ല,കോടാനുകോടി സംഘികള്‍ എന്നോടൊപ്പം ഉണ്ട്. ഹിന്ദു ഐക്യവേദിയുടെ നേതാക്കളും ആര്‍എസ്‌എസും എനിക്കുള്ള പിന്തുണ എന്റെ വീട്ടില്‍ വന്നു എന്നെ അറിയിച്ചു . ഡല്‍ഹി ബിജെപി ഘടകം, യുപി യുവമോര്‍ച്ചാ ഉപാധ്യക്ഷന്‍ എന്നിവരും എന്നെ വിളിച്ചിരുന്നു്. സിനിമാ നടന്‍ കൃഷ്ണകുമാര്‍ സാര്‍ എന്നെ വന്നുകണ്ടു പിന്തുണ അറിയിച്ചു . ശശികല ടീച്ചര്‍ എന്നെ ഫോണില്‍ വിളിച്ചു പിന്തുണ അറിയിച്ച്‌.ഹിന്ദു ഐക്യ വേദി നേതാവു ബാബു ചേട്ടനും ഫോണ്‍ വിളിച്ചു പിന്തുണ അറിയിച്ചു. കൂടാതെ ഇപ്പോഴും ബിജെപിയുടെയും ആര്‍എസ്‌എസിന്റേയും നേതാക്കന്മാര്‍ ഫോണ്‍ വിളിച്ചു എന്നെ പിന്തുണ അറിയിച്ചുകൊണ്ടേയിരിക്കുന്നു . ഇതുവരെ 15000 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നേരിട്ടു് എന്നെ പിന്തുണ അറിയിച്ചുകഴിഞ്ഞു.

ഏതായാലും എന്നെ സംഘപരിവാറിലെത്തിച്ച ഐഷാ സുല്‍ത്താനയ്ക്കും സുനിതാ ദേവദാസിനും നികേഷ് സാറിനും ഏഷ്യനെറ്റിനും ജിഹാദികള്‍ക്കും കേരളത്തിലെ താലിബാന്‍ അനുകൂലികള്‍ക്കും എന്നെ വധിക്കുമെന്നു് പറഞ്ഞവര്‍ക്കും എന്നെ സൈബര്‍ ഇടങ്ങളില്‍ ആക്രമിച്ച പതിനായിരങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ആയിരമായിരം നന്ദിയുടെ കാവിപൂക്കള്‍ അര്‍പ്പിക്കുന്നു..

shortlink

Related Articles

Post Your Comments

Related Articles


Back to top button