KannurLatest NewsKeralaNewsCrime

കടല്‍കൊള്ളക്കാരുടെ കൈയിൽനിന്നും കപ്പല്‍ ജീവനക്കാരനായ മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: ‘ടാംപൻ’ കപ്പലിനെ ആഫ്രിക്കൻരാജ്യമായ ഗബോണിലെ കടൽക്കൊള്ളക്കാർ ആക്രമിച്ചു. ഇന്ത്യക്കാർ ജോലിചെയ്യുന്ന കപ്പലാണിത്. ആക്രമണം നടന്ന സമയത്ത് 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാവരും ഇന്ത്യക്കാരാണ്. ബോബൻ ഷിപ്പിങ് എന്ന ഫ്രഞ്ച് കമ്പനിയുടെതാണ് കപ്പൽ. സെപ്റ്റംബർ അഞ്ചിന് അർധരാത്രിയോടെയാണ് അഞ്ചംഗ കൊള്ളസംഘം കപ്പലിലെത്തി വെടിയുതിർത്തത്.

മൂന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും എതിർത്തപ്പോൾ രണ്ടുപേർക്കുനേരേ വെടിവെച്ചു. കപ്പലിന്റെ ചീഫ് ഓഫീസർ വികാസ് നൗറിയാൽ (48), കുക്ക് സുനിൽ ഘോഷ് (26) എന്നിവർക്കാണ് വെടിയേറ്റത്. വെടിയേറ്റവർക്ക് പിറ്റേന്ന് രാവിലെയാണ് വൈദ്യസഹായം ലഭിച്ചത്. ഒരാളെ തട്ടിക്കൊണ്ടുപോയി. ജീവനക്കാരിലൊരാളായ കണ്ണൂർ സിറ്റി സ്വദേശി ദീപക് ഉദയരാജ് കാബിനിലായതിനാൽ രക്ഷപ്പെട്ടു. മറ്റൊരു മലയാളിയും മുറിയിലായിരുന്നു.

Also Read: ജാഗ്രത: കോവിഡിനും നിപയ്ക്കും പിന്നാലെ കരിമ്പനിയും

സെക്കൻഡ് എൻജീനിയർ പങ്കജ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. പഞ്ചാബ് സ്വദേശിയായ ഇയാളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. കപ്പൽജോലിക്കാരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയാണ് കൊള്ളക്കാരുടെ ലക്ഷ്യം. സമാനമായ ആക്രമണം മുൻപും ഈ മേഖലയിൽ നടന്നിട്ടുണ്ട്. ആശയവിനിമയത്തിനുള്ള സംവിധാനം കപ്പലിൽ കുറവാണെങ്കിലും ഇടയ്ക്ക് വാട്‌സാപ്പ് വഴി സംസാരിക്കാൻ കഴിയുന്നുണ്ടെന്ന് കപ്പലിലെ ജീവനക്കാർ പറയുന്നു.

കപ്പൽ ഗബോണിലെ തുറമുഖത്തിനുസമീപം നങ്കൂരമിട്ടിരിക്കുകയായിരുന്നു. അർധരാത്രി എല്ലാവരും ഉറങ്ങുമ്പോഴാണ് തോക്കുമായി കൊള്ളക്കാർ എത്തിയത്. ഹൈസ്പീഡ് ഫൈബർ ബോട്ടിൽ എത്തിയ കൊള്ളക്കാർ കപ്പലിൽ കയറി വെടിയുതിർത്തു. ശബ്ദവും അലർച്ചയും കേട്ട്‌ പുറത്തുവന്ന ജീവനക്കാരിൽ മൂന്നുപേരെ ബലംപ്രയോഗിച്ച് ബോട്ടിൽ കയറ്റിക്കൊണ്ടുപോകാനായിരുന്നു ശ്രമം. എതിർത്തപ്പോഴാണ് വെടിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button