ThiruvananthapuramKeralaNattuvarthaLatest NewsNews

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്: വിശദ വിവരങ്ങൾ ഇങ്ങനെ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പരീക്ഷാഭവനാണ് സൗകര്യം ഏര്‍പ്പെടുത്തിയത്

തിരുവനന്തപുരം: 2021 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കി. ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പരീക്ഷാഭവനാണ് സൗകര്യം ഏര്‍പ്പെടുത്തിയത്. സംസ്ഥാന ഐടി മിഷന്‍, ഇ-മിഷന്‍, ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏര്‍പ്പെടുത്തിയത്.

എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍. https://digilocker.gov.in ലൂടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റര്‍ ചെയ്യാന്‍ വെബ്സൈറ്റില്‍ കയറി സൈന്‍ അപ് ചെയ്ത് പേരും ആധാറില്‍ നല്‍കിയിട്ടുള്ള ജനനതീയതിയും, മറ്റ് വിവരങ്ങളായ ജന്‍ഡര്‍, മൊബൈല്‍ നമ്പര്‍, ഇഷ്ടമുള്ള ആറക്ക പിന്‍നമ്പര്‍, ഇ-മെയില്‍ ഐഡി, ആധാര്‍ നമ്പര്‍ എന്നിവ കൊടുക്കണം. തുടര്‍ന്ന് മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേഡ് കൊടുത്ത ശേഷം തുടര്‍ന്ന് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന യൂസര്‍നെയിമും പാസ്‌വേർഡും നല്‍കണം.

അഴിമതി: വി.കെ. ശശികലയുടെ 100 കോടിയുടെ മൂല്യം വരുന്ന 24 ഏക്കർ പിടിച്ചെടുത്തു

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്തശേഷം ‘ഗെറ്റ് മോർ നൗ’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇവിടെ എഡ്യൂക്കേഷൻ എന്ന സെക്ഷനില്‍ നിന്ന് ‘ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരള’ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘സ്കൂൾ ലിവിങ് സർട്ടിഫിക്കറ്റ് ‘ സെലക്ട് ചെയ്യണം. രജിസ്റ്റര്‍ നമ്പറും വര്‍ഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ചെയ്താല്‍ എസ്എസ്എല്‍സി. സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button