Latest NewsNewsIndia

പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് തെരുവ് നായ: ഉപേക്ഷിക്കപ്പെട്ട കുഞ്ഞെന്ന് നിഗമനം

നായയെ ഓടിച്ച പോലീസ് കുഞ്ഞിന്റെ തല വീണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റി

മധുര: പിറന്ന് അധികം നേരമാകാത്ത ചോരകുഞ്ഞിന്റെ തല കടിച്ചെടുത്ത് നടുറോഡില്‍ തെരുവുനായ. ബിബികുളത്ത് എടിഎമ്മില്‍ നിന്നും പണമെടുക്കാനെത്തിയ ആളാണ് ഈ കാഴ്‌ച ആദ്യം കണ്ടത്. തുടർന്ന് കാഴ്ച കണ്ട തെരുവിലെ ജനങ്ങൾ ഞെട്ടി.

വിവരം അറിയിച്ചതിനെ തുടർന്ന് തല്ലാക്കുളം പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് സ്ഥലത്തെത്തി. നായയെ ഓടിച്ച പോലീസ് കുഞ്ഞിന്റെ തല വീണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ച് വിവരമൊന്നും ലഭ്യമായിട്ടില്ലെന്നും ആരോ ഉപേക്ഷിച്ച കുഞ്ഞിനെ തെരുവ് നായ ഉപദ്രവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം എന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button