MalappuramKeralaNattuvarthaLatest NewsNews

വേങ്ങരയിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ: കുട്ടികളുടെ ആത്മഹത്യകൾ സർക്കാർ ഗൗരവമായി കാണണമെന്ന് ജനങ്ങൾ

നിരവധി പെൺകുട്ടികളാണ് ഈയിടെയായി ആത്മഹത്യ ചെയ്തത്

മലപ്പുറം: വേ​ങ്ങ​രയിൽ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ണി​ക്കു പോ​യ വീ​ട്ടു​കാ​ര്‍ ഉ​ച്ച​ക്ക് ശേ​ഷം വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​റ്റൂ​ര്‍ നോ​ര്‍​ത്ത് കെ.​എം.​എ​ച്ച്‌.​എ​സ് സ്കൂ​ള്‍ ഹ്യു​മാ​നി​റ്റീ​സ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നിയായ അ​നി​ക​(17)യെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

Also Read:മകന്‍ മഴു കൊണ്ട് മാതാപിതാക്കളുടെ തലയ്ക്ക് അടിച്ച സംഭവം: അച്ഛന് പിന്നാലെ അമ്മയും മരിച്ചു

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നി​ക​യു​ടെ കു​ടും​ബം ഒരുപാട് വ​ര്‍​ഷ​ങ്ങ​ളാ​യി കണ്ണ​മം​ഗ​ലം വ​ട്ട​പ്പൊ​ന്ത​യി​ലാ​ണ് താ​മ​സം. മു​രു​ക​ൻ-ശ്രീ​ദേ​വി ദമ്പതികളുടെ മ​ക​ളാ​ണ് അ​നി​ക. ചെ​റു​പ്പ​ത്തി​ല്‍ പി​താ​വ്​ ഉ​പേ​ക്ഷി​ച്ചു​പോ​യ ശേ​ഷം അ​മ്മ​യു​ടെ​യും മ​റ്റു ബ​ന്ധു​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു അനിക താമസിച്ചിരുന്നത്.

അതേസമയം, സംസ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ ആത്മഹത്യയിൽ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്. നിരവധി പെൺകുട്ടികളാണ് ഈയിടെയായി ആത്മഹത്യ ചെയ്തത്. ആത്മഹത്യകൾക്കെതിരായ സർക്കാരിന്റെ ബോധവൽക്കരണങ്ങളും കാമ്പയിനുകളും നിലനിൽക്കുമ്പോഴും ആത്മഹത്യകൾ തുടരുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button