CricketLatest NewsNewsSports

ഇന്ത്യയെ വിലകുറച്ച് കണ്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്: സുനിൽ ഗവാസ്കർ

മുംബൈ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ നാണംകെട്ട തോൽവി വഴങ്ങി പരമ്പര നഷ്ടപ്പെടുന്നതിന്റെ വക്കിലാണ് ഇംഗ്ലണ്ട്. അഞ്ചാം ടെസ്റ്റിൽ ജയിക്കാനായില്ലെങ്കിൽ ഇംഗ്ലണ്ട് പരമ്പര ഇന്ത്യക്ക് അടിയറവ് വെയ്‌ക്കേണ്ടി വരും. ഇന്ത്യയെ വിലകുറച്ച് കണ്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്ന് അഭിപ്രായപ്പെട്ടിരിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ.

‘മാഞ്ചസ്റ്ററിൽ അഞ്ചാം ടെസ്റ്റിന് ഇറങ്ങുമ്പോൾ റൂട്ട് ഏറെ സമ്മർദ്ദത്തിലായിരിക്കും. കാരണം ഇന്ത്യ രണ്ട് മത്സരങ്ങൾ ജയിച്ച് മികച്ച ആത്മവിശ്വാസത്തിലാണ്. ഇംഗ്ലണ്ട് ടീമിനും ഇംഗ്ലീഷ് മാധ്യമങ്ങൾക്കും സംഭവിച്ച വലിയ തെറ്റ് അവർ ആഷസ് പരമ്പരയെ കുറിച്ചും ആ പരമ്പരയിൽ എങ്ങനെ കളിക്കാൻ ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്. അതേസമയം, അവർ ഇന്ത്യൻ ടീമിനെ വിലകുറച്ച് കാണിച്ചു. ഒടുവിൽ ഇപ്പോൾ പരമ്പര നഷ്ടപ്പെടലിന്റെ വക്കിലാണവർ’.

Read Also:-അമിതമായ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിന്നും എങ്ങനെ രക്ഷനേടാം?

‘രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 380 റൺസ് മാത്രമാണ് നേടിയതെങ്കിൽ, ഇംഗ്ലണ്ടിന് 280 റൺസ് സ്കോർ പിന്തുടരേണ്ടി വന്നേനെ. 368 പിന്തുടരുന്നതിനേക്കാൾ അവരുടെ മേൽ സമ്മർദ്ദം കുറയുമായിരുന്നു. അതിനാൽ വാലറ്റത്തിൽ നിന്നുള്ള സംഭാവനകൾ വളരെ നിർണായകമായിരുന്നു. ആദ്യം ലോർഡ്സിലും ഇപ്പോൾ ഓവലിലും അതു കണ്ടു’ ഗവാസ്‌കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button