Latest NewsNewsInternational

പിഎച്ച്ഡിയും ബിരുദാനന്തര ബിരുദവുമൊക്കെ എന്തിന് ? ഉന്നതവിദ്യാഭ്യാസത്തിനെതിരെ താലിബാന്‍ വിദ്യാഭ്യാസ മന്ത്രി

കാബൂൾ: ഉന്നതവിദ്യാഭ്യാസത്തിന്‍റെ പ്രസക്തി ചോദ്യം ചെയ്ത് താലിബാന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി. ബുധനാഴ്ചയാണ് താലിബാന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി ഷേഖ് മൌലവി നൂറുള്ള മുനീർ വിവാദ പ്രസ്താവന നടത്തിയത്. താലിബാന്‍റെ അധികാരത്തിലുള്ള മൌലവിമാര്‍ക്കും നേതാക്കള്‍ക്കും പിഎച്ച്ഡി. ബിരുദാനന്തരബിരുദം എന്തിന് പോയിട്ട് സ്കൂള്‍ വിദ്യാഭ്യാസം പോലുമില്ല.

Also Read: യുവതിയുടെ കൊലപാതകത്തിൽ ദുരൂഹത: വീണ്ടും പോസ്റ്റുമോർട്ടം വേണമെന്ന് കുടുംബം

പക്ഷേ അവരെല്ലാം മഹത്തായി സേവനം ചെയ്യുന്നുണ്ട്. അതുകൊണ്ട് പിഎച്ച്ഡി, ബിരുദാനന്തര ബിരുദം എന്നിവയ്ക്കൊന്നും വിലയില്ലെന്നാണ് വിവാദ പ്രസ്താവന. അഫ്ഗാനിസ്താന്‍റെ ഭരണം പിടിച്ചെടുത്ത് ആഴ്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ചയാണ് താലിബാന്‍ പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. നിലവിൽ ഷേഖ് മൌലവി നൂറുള്ള മുനീറിന്‍റെ വിവാദ പ്രസ്ഥാനവനയുടെ വീഡിയോ രൂക്ഷ വിമര്‍ശനത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫ്ഗാനിസ്താനിലെ ചില സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. താലിബാന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാണ് ക്ലാസുകള്‍ ആരംഭിച്ചത്. ആണുങ്ങളും പെണ്ണുങ്ങളും ഇടകലര്‍ന്നിരിക്കാന്‍ പാടില്ല. ഒന്നുകില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ക്ലാസുകളായിരിക്കണം. അല്ലെങ്കില്‍, ക്ലാസിന്റെ ഇരു വശങ്ങളിലുമായി ആണും പെണ്ണും വെവ്വേറെ ഇരിക്കുകയും നടുക്കായി ഒരു കര്‍ട്ടന്‍ ഇടുകയും വേണം എന്ന് വിദ്യാഭ്യാസത്തെ സംബന്ധിച്ച് താലിബാന്‍ നയം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button