CricketLatest NewsNewsSports

ട്വന്റി20 ലോകകപ്പ്: ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാകും ടീം പ്രഖ്യാപനം. ടി20യിൽ മികച്ച ഫോമിൽ തുടരുന്ന രോഹിത് ശർമ, നായകൻ വിരാട് കോഹ്‌ലി, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, പേസർ ജസ്പ്രീത് ബുംറ, സ്പിന്നർമാരായ രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹൽ എന്നിവരെ ടീമിൽ നിലനിർത്തിയേക്കും.

ഈ എട്ടു താരങ്ങൾക്ക് പുറമേ മൂന്ന് റിസർവ് താരങ്ങളടക്കം 10 പേരെ കൂടിയാണ് ബിസിസിഐ കണ്ടെത്തേണ്ടത്. മധ്യനിരയിൽ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർക്കും പ്രതീക്ഷയുണ്ട്. ശാരീരിക ക്ഷമതയുടെ കാര്യത്തിൽ ആശങ്കയില്ലെങ്കിൽ ഹർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ എന്നിവർക്കും അവസരം ഉറപ്പാണ്. ഫാസ്റ്റ് ബൗളിംഗ് നിരയിൽ ജസ്പ്രീത് ബുംറയ്ക്ക് പുറമേ മുഹമ്മദ് ഷമി, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, ടി നടരാജൻ, ചേതൻ സക്കറിയ, ഷർദുൽ താക്കൂർ എന്നിവരാണ് പരിഗണനയിൽ.

Read Also:- ദിവസവും എത്ര മണിക്കൂർ ഉറങ്ങണം!

ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാകിസ്താനെതിരെയാണ്. ഒക്ടോബർ 24ന് ദുബായിൽ വെച്ചാണ് ക്ലാസിക് പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യൻ സമയം വൈകീട്ട് ആറു മണിക്കാണ് മത്സരം. ഇന്ത്യയുടെ രണ്ടാം മത്സരം കരുത്തരായ ന്യൂസിലന്റിനെതിരെയാണ്. അതേസമയം, ന്യൂസിലൻഡും ഓസ്ട്രേലിയയും ഇതിനകം ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലാണ് ടി20 ലോകകപ്പ് നടക്കുക.

shortlink

Related Articles

Post Your Comments


Back to top button