Latest NewsUAENewsInternationalGulf

മഞ്ഞുമൂടിയ റോഡുകളിൽ ബസുകളും ട്രക്കുകളും സർവ്വീസ് നടത്തരുത്: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

അബുദാബി: മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ റോഡുകൾ ഉപയോഗിക്കുന്നതിനെതിരെ ട്രക്കുകൾക്കും ബസുകൾക്കും മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ട്രക്കുകൽ, ബസുകൾ, കമ്പനികളിലേക്ക് തൊഴിലാളികളെ കൊണ്ടു പോകുന്ന വാഹനങ്ങൾ തുടങ്ങിയ ഹെവി വെഹിക്കിൾസിനാണ് അബുദാബി പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയത്.

Read Also: ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം നീക്കം ചെയ്യാനാവില്ല : നിയമം നിലവില്‍ വന്നു

മൂടൽ മഞ്ഞുള്ള കാലാവസ്ഥയിൽ വാഹനമോടിക്കരുതെന്നും അപകടം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. മൂടൽ മഞ്ഞുള്ള റോഡിലൂടെ ഓടിക്കുന്ന ട്രിക്കുകളിൽ നിന്നും 500 ദിർഹം പിഴ ഈടാക്കുമെന്ന് പോലീസ് അറിയിച്ചു.

മൂടൽ മഞ്ഞുള്ള സാഹചര്യത്തിൽ റോഡുകളിലെ ദൃശ്യപരത കുറയും. അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് മൂടൽ മഞ്ഞുള്ള റോഡുകളിൽ കൂടി വലിയ വാഹനങ്ങൾ സർവ്വീസ് നടത്തരുതെന്ന്
പോലീസ് ആവശ്യപ്പെട്ടത്.

Read Also: നിയമസഭാ കയ്യാങ്കളി കേസ്: ചെന്നിത്തലയ്ക്ക് തിരിച്ചടി, അപരിചിതരെ കക്ഷി ചേര്‍ക്കാന്‍ കഴിയില്ലെന്ന് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button