Latest NewsNewsIndia

നിയമസഭാ തിരഞ്ഞെടുപ്പുള്ള 5 സംസ്ഥാനങ്ങളിൽ 13 കേന്ദ്ര മന്ത്രിമാർക്കു ചുമതല നൽകി ബിജെപി

ഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുള്ള യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലായി മൊത്തം 13 കേന്ദ്ര മന്ത്രിമാർക്കു ബിജെപി ചുമതല നൽകി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ – യുപി, ജലശക്തി മന്ത്രി ഗജേന്ദ്ര ഷെക്കാവത്ത് – പഞ്ചാബ്, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി – ഉത്തരാഖണ്ഡ്, പരിസ്ഥിതി മന്ത്രി ഭുപീന്ദർ യാദവ് – മണിപ്പുർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് – ഗോവ എന്നിങ്ങനെയാണു മുഖ്യ ചുമതല. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നു.

Also Read: സംസ്ഥാന സർക്കാരിനെതിരെ വഞ്ചനാദിനം ആചരിക്കാനൊരുങ്ങി മെഡിക്കൽ കോളജ് ഡോക്ടർമാർ

ഉത്തരാഖണ്ഡില്‍ ബിജെപി 44-48 സീറ്റ് നേടി അധികാരത്തില്‍ തിരിച്ചെത്തും. കോണ്‍ഗ്രസ്സ് 19-23 സീറ്റ് നേടും. എഎപി 70 അംഗ സഭയില്‍ 2 സീറ്റുകൊണ്ട് തൃപ്തിപ്പെടും. യുപിയില്‍ ബിജെപിയായിരിക്കും അധികാരത്തിലെത്തുക. 259-267 സീറ്റാണ് സാധ്യത കല്‍പ്പിക്കുന്നത്. എസ്പി 109-117 സീറ്റ് നേടും. ബിഎസ്പി 12-16 സീറ്റ്. കോണ്‍ഗ്രസ് 3-7 സീറ്റ് മാത്രം. ഗോവയിലും ബിജെപിക്കാണ് സാധ്യത. 22-26 സീറ്റ്. ആകെ സീറ്റ് 40ആണ്. എഎപി മുഖ്യപ്രതിപക്ഷമായി മാറും. 4-8 സീറ്റാണ് സാധ്യത. കോണ്‍ഗ്രസ്സിന് 3-7 സീറ്റ് നേടും. മണിപ്പൂരില്‍ ബിജെപി 32-36 സീറ്റ് നേടും. കോണ്‍ഗ്രസ് 18-22 സീറ്റോടെ പ്രതിപക്ഷത്തിരിക്കും. നാഗ പീപ്പിള്‍സ് ഫ്രണ്ട് 2-6 സീറ്റ് കരസ്ഥമാക്കും.

Also Read: വിവാഹത്തട്ടിപ്പുകാരനെ രാജ്യാതിര്‍ത്തിയിൽ പിടിക്കാനെത്തിയ പോലീസ് മലയിടിച്ചിലില്‍പ്പെട്ടു

യുപിയിൽ ധർമേന്ദ്ര പ്രധാനെ സഹായിക്കാൻ മന്ത്രിമാരായ അനുരാഗ് ഠാക്കൂർ, അർജുൻ റാം മേഘ്‌വാൾ, ശോഭ കരന്ത്‌ലജെ, അന്നപൂർണ ദേവി യാദവ്, ഹരിയാനയിലെ മുൻ മന്ത്രി ക്യാപ്റ്റൻ അഭിമന്യു, രാജ്യസഭാംഗങ്ങളായ സരോജ് പാണ്ഡെ, വിവേക് ഠാക്കൂർ എന്നിവരെയും ചുമതലപ്പെടുത്തി. സംസ്ഥാനത്ത് 6 മേഖലകളുടെ ചുമതല ദേശീയ സെക്രട്ടറിമാരായ അരവിന്ദ് മേനോൻ, വൈ.സത്യകുമാർ, സഹ ട്രഷറർ സുധീർ ഗുപ്ത, ലോക്സഭാംഗം സഞ്ജയ് ഭാട്ടിയ, ബിഹാർ എംഎൽഎ സഞ്ജയ് ചൗരസ്യ, യുപി നേതാവ് സുനിൽ ഓജ എന്നിവർക്കാണ്. വാരാണസിയിൽ ജനിച്ചുവളർന്ന അരവിന്ദ് മേനോന് ഗോരഖ്പുർ മേഖലയുടെ ചുമതലയാണു നൽകിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button