News

സംഘപരിവാര്‍ തൊപ്പി ചേരുന്നത് സിപിഐഎമ്മിന്: വിജയരാഘവന് മറുപടിയുമായി വി.ഡി സതീശന്‍

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന് എകെജി സെന്ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തെരഞ്ഞെടുപ്പിന് മുന്‍പുണ്ടാക്കിയ സിപിഐഎം-ബിജെപി ബന്ധത്തിന് പിണറായി വിജയന്റ കാര്യക്കാരനായി നിന്നതിന്റെ ജാള്യത മറയ്ക്കാനാണ് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ കോണ്‍ഗ്രസിനുമേല്‍ ബിജെപി ബന്ധം ആരോപിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരം ജിപിഒയില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ സിപിഐഎം ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം.

കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ ഒരു വിട്ടുവിഴ്ചയും ചെയ്യില്ലെന്ന് അസന്നിഗ്ദമായി പറഞ്ഞിട്ടുള്ളതാണ്. സംഘപരിവാര്‍ തൊപ്പി കോണ്‍ഗ്രസിന്റെ തലയില്‍ വയ്ക്കാമെന്ന് ആരും കരുതരുത്. ആ തൊപ്പി ചേരുന്നത് സിപിഐഎമ്മിന് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also  :  താനെന്തൊരു വൃത്തികെട്ടവൻ ആണെടോ ‘വിഷ’പ്പേ: നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തിൽ പാല ബിഷപ്പിനെതിരെ ജിയോ ബേബി

കേരളത്തില്‍ ബിജെപി സാന്നിധ്യമില്ലാത്തതിന്റെ കുറവ് നികത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന എ വിജയരാഘവന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് വിഡി സതീശന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ബിജെപി വിധേയത്വമാണെന്നടക്കം പരാമര്‍ശങ്ങളായിരുന്നു എ വിജയരാഘവന്‍ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button