KollamKeralaNattuvarthaLatest NewsNews

ടിവിയുടെ ശബ്ദം കൂട്ടിവച്ച് വീട്ടുകാരെ മര്‍ദ്ദിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന് മുഖംമൂടി സംഘം

ചിട്ടിയുടെ പിരിവ് കഴിഞ്ഞ് ജയചന്ദ്രന്‍ വീട്ടിലെത്തിയ സമയം നോക്കിയാണ് അക്രമി സംഘമെത്തിയത്

കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ കെട്ടിയിട്ട ശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്ന് മുഖംമൂടി സംഘം. കൊല്ലം കുണ്ടറയില്‍ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘമാണ് കുണ്ടറ സ്വദേശി ജയചന്ദ്രന്റെ വീട്ടില്‍ മോഷണം നടത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ജയചന്ദ്രനെയും സഹോദരി അമ്പിളിയേയും മര്‍ദ്ദിച്ചവശരാക്കിയ ശേഷം പണം ആവശ്യപ്പെടുകയായിരുന്നു.

ചിട്ടിയും പണമിടപാടും നടത്തുന്ന ജയചന്ദ്രന്റെ വീട്ടില്‍ നിന്നും 19 പവനും 2 ലക്ഷം രൂപയുമാണ് കൊള്ള സംഘം കവര്‍ന്നത്. ചിട്ടിയുടെ പിരിവ് കഴിഞ്ഞ് ജയചന്ദ്രന്‍ വീട്ടിലെത്തിയ സമയം നോക്കിയാണ് അക്രമി സംഘമെത്തിയത്. ടിവിയുടെ ശബ്ദം കൂട്ടിവച്ച് അക്രമികള്‍ ജയചന്ദ്രനെ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. തുടര്‍ന്ന് പണം ആവശ്യപ്പെട്ടു. നാല് ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും അലമാരകള്‍ കുത്തിത്തുറന്ന് 19 പവനോളം സ്വര്‍ണ്ണവും അക്രമി സംഘം കൈക്കലാക്കി. തുടര്‍ന്ന് ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ച് വാങ്ങിയശേഷം വീട് പുറത്തുനിന്നും പൂട്ടി സംഘം രക്ഷപ്പെടുകയായിരുന്നു.

പിന്നീട് ഇവര്‍ വീടിന്റെ അടുക്കളവാതില്‍ തുറന്ന് പുറത്തിറങ്ങി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മോഷണം നടത്തിയത് മലയാളികളാണെന്നും ജയചന്ദ്രന്റെ പക്കല്‍ പണമുണ്ടെന്ന് അറിയുന്നവരാണെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button