Latest NewsUAENewsInternationalGulf

അഫ്ഗാൻ ജനതയ്ക്ക് സഹായഹസ്തവുമായി യുഎഇ

ദുബായ്: അഫ്ഗാൻ ജനതയ്ക്ക് സഹായ ഹസ്തവുമായി യുഎഇ. അവശ്യ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള സാധനങ്ങളുമായി അഫ്ഗാനിലേക്ക് യുഎഇയിൽ നിന്നും വിമാനം പുറപ്പെട്ടു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റി സ്ഥാപനമാണ് അഫ്ഗാനിലേക്ക് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളെത്തിച്ചത്.

Read Also: മുസ്ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിദ്വേഷ പ്രചരണം നടത്തുന്നു: പാലാ ബിഷപ്പിനെതിരെ ഇ കെ സമസ്ത നേതാവ്

അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് വിമാനം അയക്കുന്നതെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മുക്തൂം ചാരിറ്റി സ്ഥാപനത്തിന്റെ ട്രസ്റ്റി ഇബ്രാഹിം ബുമല്ഡഹ വ്യക്തമാക്കി. അഫ്ഗാൻ ജനതയ്ക്ക് സഹായം നൽകിയിലുള്ള ആദ്യ വിമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. എട്ട് വിമാനങ്ങൾ അഫ്ഗാനിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷ്യ വസ്തുക്കളും അവശ്യ മരുന്നുകളും വസ്ത്രങ്ങളുമാണ് അഫ്ഗാൻ ജനതയ്ക്ക് യുഎഇ നൽകുന്നത്.

Read Also: ആണ്‍കുട്ടികൾ മാപ്പ് ചോദിച്ചല്ലോ? ഹരിത നേതാക്കൾ എന്താ പരാതി പിൻവലിക്കാത്തത്- വനിതാ ലീഗ് നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button