KeralaLatest NewsNews

ഗുരുവായൂരപ്പന് മരതക കല്ല് പതിപ്പിച്ച കിരീടം സമര്‍പ്പിച്ച് വ്യവസായ പ്രമുഖന്‍ രവി പിള്ള

725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കിരീടം സോപാനപ്പടിയില്‍ സമര്‍പ്പിച്ചു

ഗുരുവായൂര്‍: ഗുരുവായൂരപ്പന് മരതക കല്ല് പതിപ്പിച്ച കിരീടം സമര്‍പ്പിച്ച് വ്യവസായ പ്രമുഖന്‍ ഡോ. രവി പിള്ള. 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കിരീടം സോപാനപ്പടിയില്‍ സമര്‍പ്പിച്ചു. രാവിലെ നടന്ന പന്തീരടി പൂജക്ക് ശേഷം എട്ടരയോടെയാണ് രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്. ഭാര്യ ജീത രവിപിള്ള, മകന്‍ ഗണേഷ് എന്നിവര്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം സ്വര്‍ണക്കിരീട സമര്‍പ്പണം നടത്തിയത്.

മകന്‍ ഗണേഷിന്റെ വിവാഹത്തിനു മുന്നോടിയായിട്ടായിരുന്നു ചടങ്ങ്. മരതക കല്ല് പതിപ്പിച്ച കിരീടം മലബാര്‍ ഗോള്‍ഡ് ആണ് നിര്‍മ്മിച്ചത്. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെബി മോഹന്‍ദാസ്, ഭരണ സമിതി അംഗങ്ങളായ കെവി ഷാജി, കെ അജിത്, അഡ്മിനിസ്ട്രേറ്റര്‍ ബ്രിജകുമാരി, മുന്‍ ദേവസ്വം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അരവിന്ദന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button