Latest NewsNewsInternational

അഫ്ഗാനില്‍ കുടുങ്ങിയ വിദേശ പൗരന്മാര്‍ക്ക് മാതൃരാജ്യത്തേയ്ക്ക് മടങ്ങാന്‍ താലിബാന്റെ അനുമതി

കാബൂള്‍ : അഫ്ഗാനില്‍ കുടുങ്ങിയ വിദേശ പൗരന്മാര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാമെന്ന് താലിബാന്‍. അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്വദേശത്തേയ്ക്ക് തിരികെ മടങ്ങാന്‍ അനുമതി നല്‍കിയത്. അമേരിക്കന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിദേശികളെ താലിബാന്‍ മടക്കി അയക്കുന്നത് എന്നാണ് സൂചന.

Read Also : ഇന്ത്യ 13-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിച്ചതില്‍ അതിയായ സന്തോഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി

താലിബാന്‍ ഭരണം പിടിച്ച ആദ്യ ദിനങ്ങളില്‍ തന്നെ 200 ഓളം പൗരന്‍മാരെ ഒഴികെ ബാക്കിയുളളവരെ അമേരിക്ക ഒഴിപ്പിച്ചിരുന്നു. ഇവരെ ക്രമേണ പുറത്തെത്തിക്കുമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നുളളവരും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. സുരക്ഷാ പ്രശ്നങ്ങള്‍ മൂലം അവസാന ഘട്ടത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ലോകരാജ്യങ്ങള്‍ മരവിപ്പിച്ചിരുന്നു. ഇതാണ് കൂടുതല്‍ പേരും അഫ്ഗാനില്‍ കുടുങ്ങാന്‍ ഇടയായത്.

അതേസമയം, വിദേശ പൗരന്മാരെ തിരിച്ചയക്കാനുള്ള താലിബാന്റെ തീരുമാനം മറ്റ് രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണെന്നാണ് വിവരം. പാകിസ്താന്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് താലിബാന്‍ സര്‍ക്കാരിനെ അംഗീകരിച്ചിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button