KeralaLatest NewsNews Story

ലവ് ജിഹാദ് യാഥാർത്ഥ്യമാണെന്നറിഞ്ഞിട്ടും മിണ്ടാതിരുന്നവർക്ക് മുന്നിലൂടെയാണ് നിമിഷയും സോണിയയുമൊക്കെ പോയത്: അഞ്ജു പാർവതി

ഹൈന്ദവ മതത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ, ആചാരങ്ങളിൽ വിശ്വസിക്കുന്നുവെന്ന് പറഞ്ഞാൽ ഉടൻ സംഘി. ഇത് പറയുന്നത് ഒരു ക്രൈസ്തവൻ ആയാൽ ഉടൻ ക്രി- സംഘി !പ്രധാനമന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് ഒരു ഹിന്ദു കയ്യടിച്ചാൽ അവൻ സംഘി!

അഞ്ജു പാർവതി 

തിരുവനന്തപുരം: എന്നോ , എപ്പോഴോ ഈ മണ്ണിൽ തീവ്രവാദം വേരോടിയെന്നത് വ്യക്തമായി അറിയാമായിരുന്നിട്ടും വോട്ടുരാഷ്ട്രീയം മാത്രം ലക്ഷ്യം വച്ച് നിശബ്ദമായിട്ടിരുന്നവർക്കെല്ലാം ഇന്ന് പാലാ അതിരൂപതയും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും വിദ്വേഷവാഹകരും വിദ്വേഷ പ്രാസംഗികനുമാണ്. ഇസ്ലാമിക തീവ്രവാദം പല രൂപത്തിലിവിടെയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും പറഞ്ഞ ബിഷപ്പ് വേറെ ചിലർക്ക് ക്രിസംഘിയുമാണ്. അത് അങ്ങനെ തന്നെയാണല്ലോ ! അങ്ങനെ തന്നെ വേണമല്ലോ!

ഈ ചാപ്പ കുത്തൽ ഒരു വെൽ പ്ലാൻഡ് ഗെയിമാണ് . ഇസ്ലാമിക തീവ്രവാദം ഇവിടെ ഉണ്ടെന്ന് തുറന്നു പറഞ്ഞാൽ, കാലാകാലങ്ങളായി തുടർന്നുപോരുന്ന ചില ഫേക്ക് മൂല്യങ്ങളെ ചോദ്യം ചെയ്യുന്നുവെന്ന് കണ്ടാൽ , അവർ ചെയ്യുന്ന കാര്യങ്ങളിലെ അധാർമ്മികത ഉറക്കെ വിളിച്ചു പറഞ്ഞാൽ , മതേതരത്വം എന്ന ആശയത്തെ misinterpret ചെയ്ത് പ്രീണന സുഖം ഏറ്റുവാങ്ങി പ്രിവിലേജുകളുടെ സുഖലോലുപതയിൽ പുളയുന്നതല്ല യഥാർത്ഥ secularism എന്ന് വിളിച്ചു പറഞ്ഞാൽ ഉടൻ നമ്മളെ നിശബ്ദരാക്കാൻ കണ്ടു വച്ചിരിക്കുന്ന വാക്കാണ് സംഘി .!ഹൈന്ദവ മതത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ, ആചാരങ്ങളിൽ വിശ്വസിക്കുന്നുവെന്ന് പറഞ്ഞാൽ ഉടൻ സംഘി. ഇത് പറയുന്നത് ഒരു ക്രൈസ്തവൻ ആയാൽ ഉടൻ ക്രി- സംഘി !പ്രധാനമന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് ഒരു ഹിന്ദു കയ്യടിച്ചാൽ അവൻ സംഘി ; ഒരു ക്രൈസ്തവൻ പിന്തുണച്ചാൽ ഉടൻ ക്രി-സംഘി. ഇനി അഥവാ ഒരു മുസ്ലീം പ്രധാനമന്ത്രിയെ പിന്തുണച്ചാൽ അദ്ദേഹം ദേശീയ മുസ്ലീം ആവാൻ ടിക്കറ്റെടുത്തയാൾ !

കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയും തടിയന്‍റവിട നസീറുമൊക്കെ ദേശസ്നേഹം മൂത്ത് ജയിലിലായവരോ സ്വാതന്ത്ര്യസമരസേനാനികളോ ആയിരുന്നില്ല. ചോദ്യപേപ്പറിൽ കണ്ട ഒരു പേരിന്റെ പേരിൽ ഒരദ്ധ്യാപകന്റെ കൈപ്പത്തി തറയിൽ വീണു പിടഞ്ഞത് ഒരു സംഘിയുടേയോ ഒരു ക്രി സംഘിയുടേയോ പ്രവർത്തിയുമായിരുന്നില്ല. കേരളത്തിലും തമിഴ്നാട്ടിലും ഭീകര ആക്രമണങ്ങൾക്കു പദ്ധതിയിടാൻ 2016 ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തി ദിനത്തിൽ കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്താൻ തക്കവണ്ണം ശേഷിയുള്ള ഭീകരന്മാർ സഭയുടെ ഇറക്കുമതി ആയിരുന്നില്ല !

കളിയിക്കാവിളയില്‍ എസ്.ഐ.യെ വെടിവയ്ക്കാന്‍ എത്തിയ ഭീകരവാദികള്‍ക്ക് എല്ലാ സഹായവും എത്തിച്ചതും ഒളിയിടം ഒരുക്കിയതും ഒരു സംഘിയോ ക്രിസംഘിയോ ആയിരുന്നില്ല.
ഇരുപത്തൊന്നില്‍ ഊരിയ വാളുകള്‍ അറബിക്കടലിലെറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യങ്ങളുമായി പരസ്യമായി തെരുവുകളിൽ പ്രക്ഷോഭം നടത്തിയതും അവരായിരുന്നില്ല. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ചാവേറാക്രമണത്തിന്റെ അന്വേഷണം നടത്തിയ സംഘത്തിന്റെ അന്വേഷണം വന്നെത്തിയത് ഏതെങ്കിലും സഭയിലോ ആശ്രമത്തിലോ ആയിരുന്നില്ല.

അഫ്ഗാൻ ജയിലിൽ കിടന്ന നാല് മലയാളി സ്ത്രീകളും യു. എൻ സമാധാന സേനയിൽ ചേരാനല്ല സിറിയയിലേയ്ക്ക് പോയത്. ലവ് ജിഹാദ് യാഥാർത്ഥ്യമാണെന്നറിഞ്ഞിട്ടും മിണ്ടാതിരുന്നവർക്ക് മുന്നിലൂടെയാണ് നിമിഷയും സോണിയയുമൊക്കെ ആട് മേയ്ക്കാൻ പോയത്. കേരളത്തിലെ സ്ലീപ്പർ സെല്ലുകളെ കുറിച്ച് ഒരു ഡി.ജി.പി. പറഞ്ഞത് വെറുതെയല്ലെന്ന് അറിയാമെങ്കിലും അതേ കുറിച്ച് ഒരക്ഷരം മിണ്ടാത്തത് വോട്ടു ബാങ്ക് രാഷ്ട്രീയം വച്ച് ട്രപ്പീസ് കളിക്കുന്നവർക്ക് അതിനുള്ള ധൈര്യമില്ലാത്തതിനാലാണ്.

ബിഷപ്പിന്റെ വാക്കുകൾ കേട്ട് ഇതരമതസ്ഥരെ റാഞ്ചാൻ വട്ടമിട്ട് പറക്കുന്ന സുഡാപ്പി പരുന്തുകൾക്ക് വിറളി പിടിക്കുന്നത് മനസ്സിലാക്കാം. പക്ഷേ മൂന്ന് നേരം മതേതരത്വം പുഴുങ്ങി തിന്നുന്ന ഇടത് -വലത് രാഷ്ട്രീയക്കാർക്ക് വിറളി എന്തിന്? കേട്ടു കേൾവിയില്ലാത്ത ഒരു കാര്യമല്ല ബിഷപ്പ് പറഞ്ഞത് . ജിഹാദിസത്തെ സൂക്ഷിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അല്ലാതെ ഇസ്ലാം മതത്തെ ഭയക്കണമെന്നല്ലല്ലോ. സ്വന്തം പെൺമക്കളെ ലവ് ജിഹാദ് കെണിയിൽ പെടുത്തികൊണ്ടു പോകുന്നത് കണ്ട്, ന്യൂനപക്ഷാവകാശങ്ങൾ പ്രിവിലേജുകളായി മാറുന്നത് കണ്ട് , മയക്കുമരുന്ന് കെണിയിൽപ്പെടുത്തി ആസൂത്രിതമായി മക്കളെ നശിപ്പിക്കുന്നത് കണ്ട് നിശബ്ദരായി പല ക്രൈസ്തവരും നിലക്കൊണ്ടത് ജോസഫ് മാഷ് കൺമുന്നിൽ ഉള്ളതുകൊണ്ടാണ്. ജോസഫ് മാഷിനെ നിരാകരിച്ച സഭയുടെ ഇടപെടൽ കണ്ടിട്ടാണ്. പക്ഷേ കാലം മാറി !

ഇന്ന് സ്വസമുദായത്തിന്റെ രക്ഷയ്ക്കായി ഒരു രൂപതയും അതിന്റെ ഉടയോനും സത്യം ഭയപ്പാടേതുമില്ലാതെ തുറന്നുപറഞ്ഞിരിക്കുന്നു. കാലങ്ങളായി സഭാമക്കൾ പിതാക്കന്മാരിൽ നിന്ന് പ്രതീക്ഷിച്ചിരുന്ന വാക്കുകളാണിത്. ക്രിസംഘി പട്ടം നല്കി വായ മൂടി കെട്ടാമെന്ന ധാരണ ഇവിടെ തകർന്നുടഞ്ഞിരിക്കുന്നു. മതം തലയ്ക്ക് പിടിച്ച ഊളകൾ സത്യം ഉറക്കെ വിളിച്ചുപ്പറയുന്നവരെ സംഘിയും ക്രിസംഘിയാക്കുന്നു. വിദ്വേഷപ്രസംഗകരാക്കുന്നു. ആർജ്ജവമുള്ളവരോട് ഇനി ഈ കളി വിലപോകില്ല !

പാലാ അതിരൂപതയിലെ ഇടയശ്രേഷ്ഠന്റെ ആർജ്ജവം ഒരു തുടക്കമാകട്ടെ!

shortlink

Related Articles

Post Your Comments


Back to top button