Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി ശൈഖ് മുഹമ്മദ്

ദുബായ്: കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി ദുബായ് ഭരണാധികാരയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിരിക്കുന്ന ടീമംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

Read Also: സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ

എക്‌സ്‌പോ 2020 ദുബായിയുടെ തയ്യാറെടുപ്പുകളെക്കുറിച്ച് ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച്ചയിൽ വിശദീകരിച്ചു. ഒക്ടോബർ ഒന്നിനാണ് ദുബായ് എക്‌സ്‌പോ ആരംഭിക്കുന്നത്. അതിന് മുൻപ് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ദുബായ് എക്‌സ്‌പോ സുരക്ഷിതമായി സംഘടിപ്പിക്കാനായുള്ള ക്രമീകരണങ്ങളിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എക്‌സ്‌പോയുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനായി സ്വീകരിച്ച നടപടികളിൽ അദ്ദേഹം ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. ദുബായ് എക്‌സ്‌പോ 2020 ൽ എല്ലാ സന്ദർശകർക്കും ഏറ്റവും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ വർധിപ്പിക്കണമെന്ന് അദ്ദേഹം ടീമംഗങ്ങൾക്ക് നിർദ്ദേശം നൽകി.

യുഎഇയിലെ കോവിഡ് വാക്‌സിനേഷനെ കുറിച്ചും ശൈഖ് മുഹമ്മദ് വിശദീകരിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും കോവിഡ് വാക്‌സിനുകൾ എളുപ്പത്തിലും സൗജന്യമായും ലഭ്യമാക്കുന്നതിനുള്ള ക്യാമ്പെയ്‌നെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

Read Also: കോണ്‍ഗ്രസ്സിലെ യുവനിരയെ തൊട്ട് കളിച്ചാൽ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെ സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button