KeralaLatest NewsNews

താലിബാനെ പോലെ സ്ത്രീകളെ അടിമകളാക്കി മാറ്റുന്ന നിലപാടാണ് ലീഗിനുള്ളത്: ഹരിത വിഷയത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ

താലിബന്റെ അതേ മാതൃകയിലാണ് ലീഗ് നേതൃത്വം മുന്നോട്ട് പോകുന്നത്

തിരുവനന്തപുരം: സംസ്ഥാന വനിതാകമ്മീഷന് മുസ്ലിം ലീഗിന്റെ വനിതാ വിദ്യാർത്ഥിനി വിഭാഗമായ ഹരിതയെ പിരിച്ചുവിട്ട വിഷയത്തിൽ ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിംലീഗിന്റെ പ്രത്യക്ഷ സ്ത്രീവിരുദ്ധ- ഫാസിസ്റ്റ് സമീപനത്തിനെതിരെ വനിതാകമ്മീഷൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വമേധയാ കേസെടുക്കേണ്ട വിഷയത്തിൽ കമ്മീഷൻ നടപടിയെടുക്കാത്തത് രാഷ്ട്രീയ ഇടപെടലാണ്. പുതിയ അധ്യക്ഷ വന്നിട്ടും കമ്മീഷന് ഒരു മാറ്റവുമില്ല. സ്ത്രീവിമോചനവാദികളും ആക്ടിവിസ്റ്റുകളും ഇത്രയും വലിയ സ്ത്രീവിരുദ്ധത കണ്ടിട്ടും മൗനം അവലംബിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ചെയ്യുന്നതാണ് ഇവിടെ മുസ്ലിംലീഗും ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also  :  25 ഐഎസ് ഭീകരരുടെ സംഘം ഇന്ത്യയിലേക്ക്, രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

താലിബാനെ പോലെ സ്ത്രീകളെ അടിമകളാക്കി മാറ്റുന്ന നിലപാടാണ് ലീഗിനുമുള്ളത്. താലിബന്റെ അതേ മാതൃകയിലാണ് ലീഗ് നേതൃത്വം മുന്നോട്ട് പോകുന്നത്. സഖ്യകക്ഷിയുടെ ഇത്തരം സമീപനത്തിനെതിരെ കോൺഗ്രസ് നേതൃത്വം പ്രതികരിക്കാത്തത് സംശയകരമാണ്. രാഹുൽ ഗാന്ധിയുടെ മൗനം തികഞ്ഞ അവസരവാദവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ നാവ് ഇറങ്ങി പോയി. ഹരിത വിഷയത്തിൽ സർക്കാരിന്റെ നിലപാടും വ്യത്യസ്തമല്ല. 50 കോടിയുടെ വനിതാമതിൽ കെട്ടിയവർക്ക് ഇപ്പോൾ നവോത്ഥാനമൊന്നും വേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button