Latest NewsUAENewsInternationalGulf

ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തിയ രാജ്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശിക്കാം

ദുബായ്: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തിയ രാജ്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശിക്കാം. നാഷണൽ എമർജെൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ഐസിഎയുമാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബർ 12 മുതൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അധികൃതർ അനുമതി നൽകി.

Read Also: ഹണിട്രാപ്പിലൂടെ കുടുക്കി ഐഎസ്‌ഐയ്‌ക്ക് വേണ്ടി വിവരങ്ങൾ ചോർത്തി നൽകി: പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ

ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്‌നാം, നമീബിയ, സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സിയറ ലിയോൺ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കെല്ലാം ഇനി യുഎഇയിലേക്ക് പ്രവേശിക്കാം.

ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഐ സി എ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പിസിആർ പരിശോധനാ ഫലം നിർബന്ധമാണ്.

Read Also: വിദ്വേഷ രാഷ്ട്രീയ പ്രചാരകരെ ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യേണ്ട കാര്യമില്ല: വി.ടി.ബല്‍റാം

shortlink

Related Articles

Post Your Comments

Related Articles


Back to top button