Latest NewsUAENewsInternationalGulf

ചിത്രകാരിയായ മലയാളി യുവതിയ്ക്ക് യുഎഇ ഗോൾഡൻ വിസ

ദുബായ്: മലയാളി ചിത്രകാരിയ്ക്ക് യുഎഇ ഗോൾഡൻ വിസ. ആലുവ ആലങ്കോട് സ്വദേശിനിയായ മൃൺമയി സെബാസ്റ്റിയനാണ് ഗോൾഡൻ വിസ ലഭിച്ചത്. ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി യുഎഇ ഹെഡാണ് മൃൺമയി സെബാസ്റ്റിയൻ.

Read Also: പൊടിക്കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

ജലഛായം പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഒട്ടേറെ പരിപാടികൾ യുഎഇയിൽ മൃൺമയി നടത്തുന്നുണ്ട്. ദുബായ് സൈഗോ ആർട് ഗാലറി മാനേജർ കൂടിയാണ് മൃൺമയി. എഡ്വേർഡ് ജോസാണ് മൃൺമയിയുടെ ഭർത്താവ്. ഷാനൽ, ഫിയോണ എന്നിവരാണ് മക്കൾ.

നേരത്തെ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ് എന്നിവർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. പത്ത് വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി.

സഞ്ജയ് ദത്ത്, ഷാരൂഖ് ഖാൻ, തുടങ്ങിയ ഇന്ത്യൻ താരങ്ങൾക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Read Also: നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞാല്‍ പോര പ്രവർത്തനത്തിൽ കാണണം: നോക്കുകൂലിക്കെതിരെ കേരളത്തെ രൂക്ഷമായി വിമർശിച്ച് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button