Latest NewsIndia

‘ബിജെപി കാശ്മീരി പണ്ഡിറ്റുകളെ അവഗണിക്കുന്നു, എക്കാലവും അവർക്കായി നിലകൊണ്ടത് കോൺഗ്രസ്’: രാഹുൽ ഗാന്ധി

തന്റെ കുടുംബത്തിന്റെ കാശ്മീരി പണ്ഡിറ്റ് പാരമ്പര്യവും അദ്ദേഹം എടുത്തു പറഞ്ഞു.

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പ്രവര്‍ത്തകരോട് ദേവി സ്തുതികള്‍ ഏറ്റുചൊല്ലാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം. കാശ്മീരില്‍ തീര്‍ത്ഥാടനത്തിന് എത്തി എന്നവകാശപ്പെട്ട രാഹുല്‍ ചെയ്തത് കോണ്‍ഗ്രസ് പ്രവത്തക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ചയും മാധ്യമങ്ങളോട് അഭിമുഖവുമായിരുന്നു. ഇവരോട് സംസാരിക്കുന്നതിനിടയിലാണ് ‘ജയ് മാതാ ദീ’ എന്ന് ഏറ്റുചൊല്ലാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. മാത്രമല്ല തന്റെ കുടുംബത്തിന്റെ കാശ്മീരി പണ്ഡിറ്റ് പാരമ്പര്യവും അദ്ദേഹം എടുത്തു പറഞ്ഞു.

താനും തന്റെ കുടുംബവും കാശ്‌മീരി പണ്ഡിറ്റുകളാണെന്നും കോണ്‍ഗ്രസ് കാശ്‌മീരി പണ്ഡിറ്റുകള്‍ക്കു വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ബി ജെ പി ഈ വിഭാഗത്തെ അവഗണിക്കുന്നതായി കാശ്മീരി പണ്ഡിറ്റുകള്‍ തന്നോട് പറഞ്ഞിട്ടുള്ളതായി രാഹുല്‍ പറഞ്ഞു. ബിജെപി കാശ്മീരി പണ്ഡിറ്റുകൾക്കായി യാതൊന്നും ചെയ്തിട്ടില്ല. എന്നാൽ എല്ലാം ചെയ്തിട്ടുള്ളത് കോൺഗ്രസ്സ് ആണ്. ബി ജെ പി ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്നുവെന്ന് പരാതി പറയുന്ന കോണ്‍ഗ്രസും ഒടുവില്‍ അതേ പാതയിലെത്തിയിരിക്കുന്നുവെന്ന് രാഹുലിന്റെ പരാമര്‍ശങ്ങളോട് വിമര്‍ശക‌ര്‍ പ്രതികരിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ തന്ത്രത്തില്‍ വീണു പോകരുതെന്നും രാഹുല്‍ വെറും അവസരവാദിയായ രാഷ്ട്രീയകാരനാണെന്നും ബി ജെ പി പ്രതികരിച്ചു. കാശ്‌മീരിലെ പ്രശ്നങ്ങള്‍ക്കു കാരണം ഗാന്ധി കുടുംബമാണെന്നും നെഹ്റു എ‌ടുത്ത ചില തീരുമാനങ്ങളാണ് ഇന്നത്തെ കാശ്‌മീരിന്റെ ദുരിതത്തിനു കാരണമെന്നും ബി ജെ പി പത്രകുറിപ്പില്‍ പറഞ്ഞു. രാഹുലിന്റെ അപക്വതയും ഉത്തരവാദിത്തമില്ലായ്മയും ഒരിക്കല്‍ കൂടി സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തിയെന്നും ബി ജെ പി ആരോപിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു വേണ്ടിയാണ് രാഹുല്‍ കാശ്‌മീരിലെത്തിയത്. കാശ്‌മീരിലെ വിവിധ തീര്‍ത്ഥാടന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ രാഷ്ട്രീയ അഭിപ്രായങ്ങളൊന്നും ഈ അവസരത്തില്‍ പറയില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. മാദ്ധ്യമപ്രവ‌ര്‍ത്തകര്‍ക്ക് കാമറകള്‍ കൊണ്ടുപോകാനും അനുവാദമില്ലായിരുന്നു. എന്നാൽ ഇതിന് വിപരീതമായി കാശ്മീരിൽ എത്തിയ ഉടൻ തന്നെ ബിജെപിക്കെതിരെ നിരവധി ആരോപണങ്ങളാണ് രാഹുൽ ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button